ന്യൂയോർക്ക്: നീൽ ആംങ്സ്ട്രോങ് ചന്ദ്രനിൽ നിന്ന് കൊണ്ടുവന്ന മണ്ണ് 11.6 കോടി രൂപക്ക് ലേലത്തിൽ വിറ്റു. 1969 ലെ അപ്പോളൊ 11 ബഹിരാകാശ യാത്രയിൽ ഉപയോഗിച്ചിരുന്ന ബാഗും അഞ്ജാതൻ ലേലത്തിലെടുത്തു. വെളുത്ത ബാഗിൽ ഇേപ്പാഴും ചന്ദ്രനിൽ പോയതിെൻറ അടയാളങ്ങളായ ചെറിയ കല്ലുകളും െപാടിയും ഉണ്ട്. സ്വകാര്യ വ്യക്തിയുെട കൈയിലായിരുന്നു ബാഗും മണ്ണും. നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് അപ്പോളോ 11 മിഷെൻറ ഏക അടയാളമായിരുന്ന ഇവ ലേലത്തിൽ െവക്കുന്നതിന് അനുമതി ലഭിച്ചത്.
ബഹിരാകാശ പേടകം ഭൂമിയിൽ തിരിച്ചെത്തിയ ശേഷം ഏകദേശം അതിലെ എല്ലാ വസ്തുക്കളും സ്മിത്സോണിയൻ മ്യൂസിയത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ മ്യുസിയത്തിലേക്ക് മാറ്റുന്നതിന് തയാറാക്കിയ പട്ടികയിൽ നിന്ന് അബദ്ധത്തിൽ മണ്ണടങ്ങിയ ബാഗ് ഒഴിവാകുകയായിരുന്നു. ഇത് ജോൺസൺ സ്പേസ് െസൻററിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 64015 രൂപക്ക് 2015ൽ സർക്കാർ ഒരു അഭിഭാഷകന് ലേലത്തിൽ വിറ്റതാണ് വസ്തു. നാസ പിന്നീട് അത് തിരിച്ചു പിടിക്കാൻ ശ്രമിച്ചെങ്കിലും നിയമപരമായി അഭിഭാഷകനു തന്നെയാണ് ഉടമസ്ഥാവകാശമെന്ന് കോടതി വിധിച്ചു. അതോടെയാണ് പുതിയ ലേലം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.