ഭൂമി പരന്നതെന്ന് തെളിയിക്കാൻ ശ്രമം; ശാസ്ത്രജ്ഞൻ റോക്കറ്റ് തകർന്ന് മരിച്ചു

ലോസ് ഏഞ്ചൽസ്: ഭൂമി പരന്നതെന്ന് തെളിയിക്കാൻ റോക്കറ്റ് പരീക്ഷണം നടത്തുന്നതിനിടെ ശാസ്ത്രജ്ഞൻ റോക്കറ്റ് തകർന്ന ുവീണു മരിച്ചു. 64കാരനായ ഹ്യൂഗസ് ആണ് മരിച്ചത്. വിക്ഷേപണം നടത്തിയ ബാര്‍സ്റ്റോയില്‍ നിന്ന് മീറ്ററുകള്‍ ദൂരെയാണ് റോക്കറ്റ് തകര്‍ന്നത്.

ഹ്യൂഗസ് നിര്‍മ്മിച്ച റോക്കറ്റുപയോഗിച്ച് തന്നെയായിരുന്നു പരീക്ഷണം. നിരവധി കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പിലായിരുന്നു റോക്കറ്റ് നിർമിച്ചത്. ഭൂമി ഉരുണ്ടതല്ലെന്നും തളിക(ഫ്രിസ്ബീ)യുടെ ആകൃതിയിലാണെന്നും തെളിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഹ്യൂഗസ് വീഴുന്നതിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

Tags:    
News Summary - Man Who Wanted To Prove Earth Is Flat Dies In Rocket Crash In California

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.