ന്യൂയോര്‍ക്: ഡൊണാള്‍ഡ് ട്രംപിന്‍െറ പത്നിയും മോഡലുമായ മെലാനിയ അമേരിക്കയില്‍ താമസിക്കാന്‍ നിയമപരമായി അനുവാദം ലഭിക്കുന്നതിന് മുമ്പുതന്നെ മോഡലിങ്ങില്‍നിന്ന് കോടികള്‍ സമ്പാദിച്ചുവെന്ന് ആരോപണം. അനധികൃത കുടിയേറ്റക്കാര്‍ക്കും വിസ നിയമം ലംഘിച്ച് യു.എസില്‍ ജോലി ചെയ്യുന്നവര്‍ക്കുമെതിരെ ശക്തമായി രംഗത്തുവന്ന ട്രംപിന് ഇത് തിരിച്ചടിയായി.
അസോസിയേറ്റ് പ്രസ് ന്യൂസ് ഏജന്‍സി പുറത്തുവിട്ട രേഖകളിലാണ് പുതിയ വെളിപ്പെടുത്തല്‍. 1996ല്‍ ആഗസ്റ്റ് 27ന് സ്ലൊവീനിയയില്‍നിന്നാണ് സന്ദര്‍ശന വിസയില്‍ മെലാനിയ യു.എസിലത്തെുന്നത്. പിന്നീട് അതേവര്‍ഷം തൊഴില്‍ വിസ നേടിയെങ്കിലും പ്രതിഫലം നല്‍കിയുള്ള ജോലികള്‍ ചെയ്യാന്‍ പാടില്ലായിരുന്നു.
എന്നാല്‍, അനുമതി ലഭിക്കുന്നതിന് ഏഴുമാസം മുമ്പ് അനധികൃതമായി തൊഴില്‍നടത്തിയെന്നാണ് പുറത്തുവന്നിരിക്കുന്നത്. 2001ല്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്ന മെലാനിയക്ക് 2006ലാണ് അമേരിക്കന്‍ പൗരത്വം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.