മരണമുനമ്പായിരുന്ന ന്യൂയോർക്കിന്​ ആശ്വാസം

ന്യൂയോർക്ക്​: കോവിഡ്​ നാശം വിതച്ച ന്യൂയോർക്ക്​ നഗരത്തിന്​ ആശ്വാസം. ഞായറാഴ്​ച ന്യൂയോർക്കിൽ​ ഒറ്റ കോവിഡ്​ മരണം പോലും റിപ്പോർട്ട്​ ചെയ്​തില്ല. നാലുമാസമായി അമേരിക്കൻ ​െഎക്യനാടുകളിൽ കോവിഡ്​ ഏറ്റവും കൂടുതൽ നാശം വിതച്ചുകൊണ്ടിരുന്ന നഗരം ന്യൂ​േയാർക്കാണ്​.

മാർച്ച്​ 11നാണ്​ ന്യൂയോർക്കിലെ ആദ്യ കോവിഡ്​ മരണം​. ഏപ്രിൽ ഏഴിന്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 597 പേരായി. കൂടാതെ അന്നുതന്നെ മരിച്ച 216 പേർക്കും പിന്നീട്​ കോവിഡ്​ പോസിറ്റീവാണെന്ന്​ തെളിഞ്ഞു. ഏപ്രിൽ ഒമ്പതിന്​ 799 പേരോളം​ കോവിഡ്​ ബാധിച്ച്​ മരിച്ചു​. ഒറ്റദിവസം ഏറ്റവും കൂടുതൽ പേർ മരിച്ചത്​ ഏപ്രിൽ ഒമ്പതിനാണ്​. 18,670 പേരാണ്​ ന്യൂയോർക്കിൽ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

ശനിയാഴ്​ച 341 പേർക്കാണ്​ ന്യൂയോർക്കിൽ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. യു.എസിൽ 1,34,904 പേർ​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചു​. 34,13,995 ആണ്​​ അമേരിക്കയിൽ കോവിഡ്​ ബാധിതരുടെ എണ്ണം. 

Tags:    
News Summary - New York City records no Covid deaths for the first time since March -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.