വാഷിങ്ടൺ: അൽ ഖ്വയ്ദ നേതാവും ഉസാമ ബിൻ ലാദെൻറ മകനുമായ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ദരിച്ചുകൊണ്ട് എൻ.ബി.സി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ എവിടെ വെച്ചാണ് ഹംസ കൊല്ലപ്പെട്ടതെന്നോ തീയതിയോ, അതിൽ യു.എസിനെ പങ്കുണ്ടെന്നോ വ്യക്തമാക്കിയിട്ടില്ല.
29കാരനായ ഹംസ ബിൻ ലാദനെ പിടികൂടുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികം നൽകുമെന്ന് അമേരിക്കൻ ആഭ്യന്തരമന്ത്രാലയം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു.
2018ലാണ് ഹംസ ബിൻ ലാദെൻറ പൊതു പ്രസ്താവന അവസാനമായി അൽ ഖ്വയ്ദയുടെ മാധ്യമവിഭാഗം പുറത്തുവിട്ടത്. അത് സൗദി അറേബ്യക്കെതിരായ ഭീഷണിയും വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നു. വേൾഡ് ട്രേഡ് സെന്‍റർ തകർത്ത സംഭവത്തിനു ശേഷം ഹംസ അൽ ഖ്വയ്ദയുടെ പ്രധാന പദവി വഹിച്ചിരുന്നതായാണ് വിവരം.
സൗദി അറേബ്യ പൗരയും ബിൻ ലാദെൻറ മൂന്നാം ഭാര്യയുമായ ഖൈറ സബറിെൻറ മകനാണ് ഹംസ.
2011ലാണ് അമേരിക്കന്‍ സേന ഉസാമ ബിന്‍ ലാദനെ പിടികൂടി വധിക്കുന്നത്. പാകിസ്താനിലെ അബൊട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ലാദനെ സൈനിക നടപടിയിലൂടെയാണ് അമേരിക്ക പിടികൂടിയത്. അന്ന് ഹംസ ബിൻലാദനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.