ജോർജ്ജിയ: യു.എസിലെ ജോർജ്ജിയക്കടുത്ത് പുത്നം കൗണ്ടിയിൽ വിമാനം തകർന്നു വീണ് ഒരു കുടുംബത്തിലെ നാല് പേരും പൈലറ്റുമടക്കം അഞ്ച് േപർ മരിച്ചു. ഇതിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
ഫ്ലോറിഡ മോറിസ്റ്റൺ സ്വദേശി ലാറി റേ പ്രൂയിറ്റ് (67), ഗൈനസ് വില്ലെ സ്വദേശി ഷോൺ ചാൾസ് ലാമൻറ് (41), ഷോണിെൻറ ഭാര്യ ജോഡി റേയ് ലാമൻറ് (43), മക്കളായ ജെയ്സ്(6), ആലിസ്(4) എന്നിവരാണ് മരിച്ചത്.
തെക്കുകിഴക്കൻ അറ്റ്ലാൻറയിൽ നിന്ന് 161 കിലോമീറ്റർ അകലെയാണ് വിമാനം തകർന്നു വീണത്. ഫ്ലോറിഡയിൽ നിന്നുള്ള കുടുംബം ഇന്ത്യാനയിൽ നടക്കുന്ന മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോവുകയായിരുന്നു.
ഫ്ലോറിഡയിലെ വില്ലിസ്റ്റണിൽ നിന്ന് ഇന്ത്യാനയിലെ ന്യൂകാസ്റ്റിലിലേക്ക് പറന്ന പി.എ 31-ടി പൈപ്പർ വിമാനമാണ് തകർന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
പറക്കുന്നതിനിടെ വിമാനത്തിന് തീ പിടിക്കുന്നതും സമീപത്തെ പാടത്തേക്ക് ഇറക്കിയതും കണ്ടതായും വലിയ സ്ഫോടന ശബ്ദം കേട്ടതായും സംഭവംനടന്ന പ്രേദശത്തിനടുത്ത് താമസിക്കുന്ന ട്രേസി കാർട്ടർ എന്നയാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.