വാഷിങ്ടണ്‍: പുതിയ കുടിയേറ്റക്കാര്‍ക്ക് 'ഗ്രീന്‍ കാര്‍ഡുകള്‍' നല്‍കുന്നത് ഡിസംബർ 31 വരെ മരവിപ്പിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. എച്ച് -1 ബി, എച്ച് -4 എച്ച്.1 ബി വിസകളും നിർത്തിവെക്കും. ഇതുവഴി മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരെ വിവിധ ഉദ്യോഗങ്ങളില്‍ നിയമിക്കുന്നതിന് കടുത്ത നിയന്ത്രണമാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ യു.എസില്‍ ജോലിചെയ്യുന്ന വിദേശികളെ ഇത് ബാധിക്കില്ലെങ്കിലും ഇന്ത്യയിൽ നിന്നുള്ള ഐ.ടി തൊഴിൽ അന്വേഷകർക്ക് കടുത്ത തിരിച്ചടിയാണ് ട്രംപിന്‍റെ തീരുമാനം. എച്ച് -1 ബി വിസ സമ്പ്രദായം പരിഷ്‌കരിക്കാനും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിനും ട്രംപ് നിര്‍ദേശം നല്‍കിയതിന്‍റെ തുടർച്ചയാണ് തൊഴില്‍ വിസകള്‍ ഈ വര്‍ഷാവസാനം വരെ നിർത്തിവെക്കാനുള്ള ഉത്തരവ്.
വിദ്യാര്‍ഥി, തൊഴില്‍, സാസ്കാരിക വിനിമയ പരിപാടികളുെട ഭാഗമായുള്ള ജെ വീസകളും നല്‍കില്ല. ഗ്രീന്‍ കാര്‍ഡ്
ഉടമകളുടെ ജീവിതപങ്കാളിക്ക് വിസ നല്‍കുന്നത് നിര്‍ത്തലാക്കി. മാനേജര്‍മാർ അടക്കം ആരേയും ഒരു കമ്പനിയില്‍ നിന്ന് അമേരിക്കയിലേക്ക് സ്ഥലം മാറ്റാനുമാവില്ല. ഇതോടെ തദ്ദേശീയര്‍ക്ക് അഞ്ചേകാൽ ലക്ഷം തൊഴിൽ അവസരങ്ങൾ ഇതോടെ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് യു.എസ് കനത്ത സാമ്പത്തികബുദ്ധിമുട്ടിലാണ്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ട്രംപ് വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.