സുരിനാമിൽ ഇന്ത്യൻ വംശജൻ പ്രസിഡൻറ്​

പാരമരീബോ: തെക്കൻ അമേരിക്കൻ രാജ്യമായ സുരിനാമിൽ ഇന്ത്യൻ വംശജൻ പ്രസിഡൻറാകും. മുൻ ​െപാലീസ്​ തലവനായിരുന്ന ചാൻ സന്തോകി​യാണ്​ പ്രസിഡൻറ്​ സ്​ഥാന​ത്തെത്തുക​. കഴിഞ്ഞ മേയിൽ നടന്ന പൊതു തെര​ഞ്ഞെടുപ്പിൽ പ്രോഗ്രസീവ്​ റീഫോം പാർട്ടി നേതാവായ ഇദ്ദേഹം വിജയിക്കുകയായിരുന്നു​. 61 കാരനായ സന്തോകി ജൂലൈ 16ന്​ പ്രസിഡൻറായി സ്​ഥാനമേൽക്കും. 

മുൻ പ്രസിഡൻറായിരുന്ന ദെസി ബൂ​ട്ടേഴ്​സ് കൊലക്കുറ്റത്തിനും മയക്കുമരുന്നുകേസിനും ശിക്ഷിക്ക​െപ്പട്ടിരുന്നു. 20 വർഷത്തെ തടവുശിക്ഷയാണ്​ ഇദ്ദേഹത്തിന്​ ലഭിച്ചത്​.  തുടർന്ന്​ പ്രതിപക്ഷ നേതാവു കൂടിയായിരുന്ന സന്തോകിയെ തെരഞ്ഞെടുക്കുകയായിരുന്നു. കള്ളക്കടത്തും അഴിമതിയും ഒപ്പം കോവിഡും നാശം വിതക്കുന്ന രാജ്യത്തെ ഭരണം പുതിയ പ്രസിഡൻറിന്​ വെല്ലുവിളിയാകും. സുരിനാമിൽ ഇതുവരെ 780 കോവിഡ്​ കേസുകളാണ്​ റി​േപ്പാർട്ട്​ ചെയ്​തത്​. 18 മരണവും സ്​ഥിരീകരിച്ചു.

മുൻ ഡച്ച്​ കോളനിയായിരുന്ന സുരിനാം നെതർലൻഡ്​സി​​​െൻറ പ്രധാന വ്യാപാര പങ്കാളിയായിരുന്നു. എന്നാൽ ബൂ​ട്ടേഴ്​സി​​​െൻറ ഭരണത്തോടെ ഈ ബന്ധം വഷളായി. 

LATEST VIDEO

Full View
Tags:    
News Summary - South American country Suriname elects Indian origin President -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.