വാഷിങ്ടൺ: അമേരിക്കയിൽ ഡി.സി സർക്യൂട് അപ്പീൽ കോടതി ചീഫ് ജഡ്ജിയായി ഇന്ത്യൻ വംശ ജൻ ശ്രീ ശ്രീനിവാസൻ നിയമിതനായി. യു.എസ് സുപ്രീം കോടതിക്ക് തൊട്ടുതാഴെയുള്ള കോടതിയാണിത്. ദക്ഷിണേഷ്യക്കാരനായ ഒരാൾ ആദ്യമായാണ് ഈ പദവിയിൽ എത്തുന്നത്.
ചണ്ഡിഗഡിലാണ് ശ്രീനിവാസെൻറ ജനനം. പിതാവ് തിരുനൻകോവിൽ പി.ശ്രീനിവാസൻ തമിഴ്നാട് തിരുെനൽവേലി സ്വദേശിയാണ്. പിതാവിന് ഫുൾബ്രൈറ്റ് സ്കോളർഷിപ് കിട്ടിയതോടെയാണ് ആദ്യമായി യു.എസിലെത്തുന്നത്. 1970ൽ കൻസാസിലേക്ക് കുടിയേറി. പിതാവ് കൻസാസ് സർവകലാശാലയിൽ ഗണിത അധ്യാപകനായിരുന്നു. മാതാവ്: സരോജ. ഇവരും അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.