ന്യൂഡൽഹി: കശ്മീരിലെ സാഹചര്യം കഠിനമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സംഘർഷത്തിലൂട െ പോകാതെ ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്ന പരിഹാരം കാണണം. ഇന്ത്യയും പാകിസ്താനും അമേരിക്കയുടെ നല്ല സുഹൃത്തുകളാണ്. ഇന്ത്യ, പാകിസ്താൻ പ്രധാനമന്ത്രിമാരുമായി സംസാരിച്ചെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ഇന്ത്യ, പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്ര സിഡൻറ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താൻ പ്രധാനമന്ത്രി ഇംറ ാൻ ഖാനുമായി ടെലിഫോൺ ചർച്ച നടത്തിയത്. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്നതിനെ തുടർന്നുണ്ടായ അയൽപക്ക സംഘർഷം സംഭാഷണ വിഷയമായി.
ഇന്ത്യ വിരുദ്ധ അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് മേഖലയിലെ ചില നേതാക്കളിൽ നിന്ന് ഉണ്ടാവുന്നതെന്ന് മോദി ട്രംപിനോട് പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം പിന്നീട് പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം സമീപനങ്ങൾ സമാധാനത്തിന് അനുഗുണമല്ല. ചർച്ചകൾ നടക്കണമെങ്കിൽ ഭീകരതയുടെ അന്തരീക്ഷം മാറേണ്ടതിന്റെ പ്രാധാന്യവും മോദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
പാക് പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ച ട്രംപ് സംഘർഷങ്ങളിലേക്ക് പോകാതെ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് അമേരിക്കൻ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പിന്നീട് ട്വീറ്റ് ചെയ്തു.
കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ ട്രംപ് സന്നദ്ധത പ്രകടിപ്പിക്കുകയും ഇന്ത്യ തള്ളുകയും ചെയ്തതിനു ശേഷം ഇതാദ്യമായാണ് 30 മിനിറ്റ് നീണ്ട ട്രംപ്-മോദി ചർച്ച നടന്നത്. നിലവിലെ സാഹചര്യങ്ങളിൽ പാകിസ്താനുമായി ചർച്ചകൾക്കു സാധ്യതയും പ്രസക്തിയുമില്ലെന്ന വിധത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് പ്രസ്താവന നടത്തിയത് കഴിഞ്ഞ ദിവസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.