ന്യൂഡൽഹി: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇന്ത്യയും അമേരിക്കയും ആശങ്ക രേഖപ്പെടുത്തി. യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തെ കുറിച്ച് ടെലിഫോൺ സംഭാഷണം നടത്തി.
നിയമ സംവിധാനത്തെയും ജനാധിപത്യത്തെയും ബഹുമാനിക്കേണ്ടതിെൻറ പ്രധാന്യത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്ന വിഷയവും ചർച്ചയിൽ ഉയതർന്നു വന്നു.
മാലിദ്വീപിലെ മുൻ പ്രസിഡൻറ് മുഹമ്മദ് നശീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലെ പ്രസിഡൻറ് അബ്ദുല്ല യമീൻ അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് ഇടവരുത്തിയത്. തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്ജിയെയും അറസ്റ്റ് ചെയ്ത പ്രസിഡൻറ് അബ്ദുല്ല യമീൻ, പ്രതിപക്ഷ നേതാവും മുൻപ്രസിഡൻറുമായ അബ്ദുൽ ഗയൂമിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.