വാഷിങ്ടൺ: ഇംപീച്ച്മെൻറ് വിചാരണയിൽ തനിക്കെതിരെ സാക്ഷികളായ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി യു.എസ് പ്രസ ിഡൻറ് ഡോണൾഡ് ട്രംപ്. യുറോപ്യൻ യൂണിയനിലെ യു.എസ് പ്രതിനിധിയായ ഗോർഡോൺ സോൺലാൻഡിനെ യു.എസ് ഭരണകൂടം അടിയന് തരമായി തിരിച്ച് വിളിച്ചു. സോൺലാൻഡ് തന്നെയാണ് തിരിച്ച് വിളിച്ച കാര്യം അറിയിച്ചത്.
യുക്രൈനിലെ അമേരിക്കൻ സർക്കാറിൻെറ ഉദ്യോഗസ്ഥനായ അലക്സാണ്ടർ വിൻഡ്മാനേയും പുറത്താക്കിയിട്ടുണ്ട്. സെനറ്റിൽ ഇംപീച്ച്മെൻറിൽ നിന്ന് ഒഴിവായതോടെ ഉദ്യേഗസ്ഥതലത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച്മെന്‍റ് വിചാരണയിൽ നിന്ന് ഉപരിസഭയായ സെനറ്റ് കുറ്റവിമുക്തനാക്കിയിരുന്നു. അധികാര ദുർവിനിയോഗം, കോൺഗ്രസ് നടപടികളെ തടസപ്പെടുത്തൽ എന്നീ ആരോപണങ്ങളാണ് സെനറ്റ് വോട്ടിനിട്ട് തള്ളിയത്. ഇതോടെ നാലു മാസം നീണ്ട ഇംപീച്ച്മെന്‍റ് നടപടികൾക്കാണ് അവസാനമായിരുന്നു.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.