വാഷിങ്ടൺ: ഇംപീച്ച്മെൻറ് നടപടിയിൽനിന്ന് സെനറ്റ് കുറ്റമുക്തനാക്കിയ അമേരിക് കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, എതിരാളികൾക്കെതിരെ കൂടുതൽ ആക്രമണോത്സുകതയോട െ രംഗത്ത്. ഇത് ആഹ്ലാദത്തിെൻറ സമയമാണെന്നും എതിരാളികൾ രാജ്യത്തെയാണ് തകർക്കാൻ നോക്കിയതെന്നും, വിജയം ആഘോഷിക്കാനായി ചേർന്ന പാർട്ടി നേതാക്കളുടെയും മന്ത്രിസഭാംഗങ്ങളുടെയും യോഗത്തിൽ ട്രംപ് അഭിപ്രായപ്പെട്ടു.
‘‘മറ്റൊരു പ്രസിഡൻറിനും ഇങ്ങനെ ഒരു അവസ്ഥ സംഭവിക്കരുത്. ജീവിതത്തിൽ പല തെറ്റുകളും ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അരുതാത്തതൊന്നും ഞാൻ ചെയ്തിട്ടില്ല. പൈശാചികവും അഴിമതി നിറഞ്ഞതുമായ അന്വേഷണമായിരുന്നു അത്. മോശം ആളുകളും വൃത്തികെട്ട അന്വേഷകരുമായിരുന്നു ഇതിനു പിന്നിൽ’’ -യു.എസ് പ്രസിഡൻറ് തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.