വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ബീ സാൻഡേഴ്സ് സ്ഥാനമൊഴിയുന്നു. മൂന്നര വർഷത്തെ സേവനത്തിന് ശേഷമാ ണ് സാറാ സ്ഥാനമൊഴിയുന്നത്. യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിലൂടെയാണ് വാർത്ത പുറത്തുവിട്ടത്.
പ്ര സ് സെക്രട്ടറി എന്ന നിലയിൽ സാറാ സാൻഡേഴ്സ് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. സ്വന്തം സംസ്ഥാനമായ അർകൻസാസിലേക്ക് പോകുന്ന സാറാ, അവിടെ ഗവർണർ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് കരുതുന്നു -എന്നാണ് ട്രംപിന്‍റെ ട്വീറ്റ്.
വിടവാങ്ങൽ സംബന്ധിച്ച് വളരെ വികാരപരമായാണ് സാറാ പ്രതികരിച്ചത്. പ്രസിഡന്‍റ് ട്രംപിനെ സ്നേഹിക്കുന്നതായി സാറാ പറഞ്ഞു. അതേസമയം, ഭാവി പരിപാടികളെ കുറിച്ച് അവർ പ്രതികരിച്ചില്ല.
ട്രംപിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും കാലാവധി പൂർത്തിയാകാതെയാണ് സ്ഥാനമൊഴിയുന്നത്. ചിലർ സ്വമേധയാ സ്ഥാനമൊഴിയുമ്പോൾ മറ്റ് ചിലരെ ട്രംപ് പുറത്താക്കുകയായിരുന്നു. സാറാ സാൻഡേഴ്സ് ആണ് ഏറ്റവും കൂടുതൽ കാലം വൈറ്റ് ഹൗസിൽ പ്രവർത്തിച്ചിട്ടുള്ളത്.
റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിച്ച് സാറായുടെ പിതാവ് മൈക് ഹക്ബീ അർകൻസാസിയിലെ ഗവർണർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.