ഹസ്​തദാനത്തിന്​ പെലോസി കൈ നീട്ടി; മുഖം തിരിച്ച്​ ട്രംപ്​

വാഷിങ്​ടൺ: ഇംപീച്ച്​ നടപടികളിൽ ബുധനാഴ്​ച സെനറ്റിൽ വേ​ട്ടെടുപ്പ്​ നടക്കാനിരിക്കെ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ് ​ ട്രംപും ഡെമോക്രാറ്റുകളും തമ്മിലെ അഭിപ്രായ ഭിന്നത മറ നീക്കി പുറത്തു വന്നു.

മൂന്നാമത്​ സ്​റ്റേറ്റ്​ യൂണി യൻ പ്രസംഗത്തിന്​ മുമ്പ്​ യു.എസ്​ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയെ പ്രസിഡൻറ്​ പരസ്യമായി അവഹേളിക്കുകയായിര ുന്നു​. ട്രംപിനെതിരായ ഇംപീച്ച്​മ​െൻറ്​ നടപടിക്ക്​ അനുമതി നൽകിയത്​ ഡെമോക്രാറ്റ്​ പാർട്ടി നേതാവായ നാൻസി പെലോസിയായിരുന്നു.

ട്രംപിൽ നിന്ന്​​ പ്രസംഗത്തിൻെറ പകർപ്പ്​ സ്വീകരിച്ച ശേഷം ഹസ്​തദാനത്തിന്​ പൊലോസി കൈ നീട്ടിയെങ്കിലും ട്രംപ്​ കണ്ട ഭാവം നടിക്കാതെ മുഖം തിരിക്കുകയായിരുന്നു. ഉടനെ തന്നെ നീട്ടിയ കൈ പെലോസി പിൻവലിച്ചു.

അധികം വൈകാതെ തന്നെ ട്രംപിനെതിരെയുള്ള പെലോസിയുടെ പ്രതികരണം വന്നു. സ്​പീക്കർ ഡയസിൽ നിന്ന പെലോസി ട്രംപിൻെറ പ്രസംഗം അവസാനിക്കാനിരിക്കെ പ്രസംഗത്തിൻെറ പകർപ്പ്​ പരസ്യമായി കീറി മാറ്റി.

Tags:    
News Summary - Trump refuses to shake Nancy Pelosi's outstretched hand, she tears up his speech -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.