വാഷിങ്ടൺ: യൂറോപ്യൻ യൂനിയനുമായുള്ള തെരേസ മേയുടെ ബ്രെക്സിറ്റ് കരാർ യു.എസുമായുള്ള വ്യാപാരത്തിനു ഭീഷണിയാണെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ബ്രിട്ടനല്ല, യൂറോപ്യൻ യൂനിയന്‍ ഏറ്റവും അനുകൂലമായ കരാറാണിതെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഭാവിയിൽ യു.എസുമായി വ്യാപാരം തുടരാൻ കരാർ തടസ്സമാണ്. യു.എസുമായുള്ള വ്യാപാരബന്ധം നഷ്ടപ്പെടുന്നത് ബ്രിട്ടൻ ആഗ്രഹിക്കുകയില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ട്രംപിെൻറ പ്രസ്താവന തള്ളിയ മേയുടെ ഒാഫിസ്, യു.എസ് ഉൾപ്പെടെ ലോകരാജ്യങ്ങളുമായി വ്യാപാരം നടത്താൻ അനുമതി നൽകുന്ന കരാറാണിതെന്ന് വ്യക്തമാക്കി.
ഞായറാഴ്ചയാണ് ബ്രെക്സിറ്റ് കരാറിനും രാഷ്ട്രീയ കരട് വിജ്ഞാപനത്തിനും യൂറോപ്യൻ യൂനിയൻ അംഗീകാരം നൽകിയത്. കരാറിന് പാർലമെൻറിെൻറ അനുമതികൂടി ലഭിക്കണം.
ദിവസങ്ങൾ നീളുന്ന ചർച്ചകൾക്കുശേഷം ഇക്കാര്യത്തിൽ ഡിസംബർ 11ന് വോെട്ടടുപ്പ് നടക്കും. പ്രതിപക്ഷത്തിനു പുറമെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയിലെ ചില അംഗങ്ങളും കരാറിലെ വ്യവസ്ഥകൾക്ക് എതിരാണ്. അവരെ അനുനയിപ്പിച്ചാൽ മാത്രമേ മേയ്ക്ക് ബ്രെക്സിറ്റ് തുടർനടപടികളുമായി മുന്നോട്ടുപോകാനാവൂ.
കാര്യങ്ങൾ അനുകൂലമായാൽ 2019 മാർച്ച് 29ന് ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.