ന്യൂയോർക്ക്: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തെ എല്ലാ ജീവ നക്കാരോടും വീട്ടിലോ മറ്റെവിടെയെങ്കിലോ നിന്ന് കമ്പ്യൂട്ടറിൽ ജോലി ചെയ്യാൻ നിർദേശം നൽകി. ഏപ്രിൽ 12 വരെ ജീവനക ്കാരോട് ഓഫിസിലെത്താതെ ജോലിെചയ്യാനാണ് സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ് അറിയിച്ചത്.
മാർച്ച് 16 മുതലാണ് തീരുമാനം നടപ്പാക്കുക. സീനിയർ മാനേജ്മെൻറ്, മെഡിക്കൽ ഡയറക്ടർ, സെക്രട്ടറി ജനറൽ തുടങ്ങിയവർ കൂടിയാലോചിച്ച ശേഷമാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപടി സ്വീകരിച്ചതെന്ന് യു.എൻ വക്താവ് അറിയിച്ചു. യു.എൻ ആസ്ഥാനത്തെ ഫിലിപ്പീൻസ് നയതന്ത്ര പ്രതിനിധിക്ക് വെള്ളിയാഴ്ച കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
യുനിസെഫിെൻറ ന്യൂയോർക്കിലെ ആസ്ഥാനവും അടച്ചിടാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇവിടത്തെ മൂന്ന് ജീവനക്കാർക്ക് രോഗം ബാധിച്ചതിനെ തുടർന്നാണ് തീരുമാനം. ന്യൂയോർക്ക് നഗരത്തിൽ മാത്രം ഇതുവരെ 154 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.