ന്യൂയോർക്: കോവിഡ് മഹാമാരി ലോകെത്ത കീഴ്പ്പെടുത്തിയതോടെ ഈ വർഷം 13.2 കോടി പേർകൂടി കൊടുംപട്ടിണിയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്. ജനങ്ങൾക്ക് നിലവാരമുള്ളതും പോഷകങ്ങൾ അടങ്ങിയതുമായ ഭക്ഷണം ലഭ്യമാക്കാൻ സർക്കാറുകൾ നടപടി സ്വീകരിക്കണം. കോവിഡ്മൂലം ആഫ്രിക്കയിൽ പകുതിയലധികം പേർക്ക് ജോലി നഷ്ടമായി. ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലും തൊഴിൽ നഷ്ടവും പട്ടിണിയും വർധിക്കുകയാണ്. സബ്സിഡിയോടെയുള്ള ഭക്ഷ്യവിതരണം, ഭക്ഷണ ഉൽപന്നങ്ങൾക്ക് നികുതി ഒഴിവാക്കൽ, ദരിദ്രർക്ക് നേരിട്ട് പണം ലഭ്യമാക്കൽ എന്നീ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമായിരിക്കുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു.
ഒന്നാം നമ്പർ പൊതുശത്രു –ഡബ്ല്യൂ.എച്ച്.ഒ
ജനീവ: ലോകത്ത് അഞ്ച് ദിവസത്തിനുള്ളിൽ കോവിഡ് ബാധിച്ചത് 10 ലക്ഷം പേർക്ക്. ആറര മാസത്തിനിടെ രോഗ ബാധിതരുടെ എണ്ണം 130 ലക്ഷം കവിഞ്ഞു. ഇതോടെ, ലോകത്തിെൻറ ഒന്നാം നമ്പർ പൊതുശത്രു കോവിഡ് ആണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) പ്രഖ്യാപിച്ചു. പ്രതിരോധ നടപടികൾ അവഗണിക്കപ്പെട്ടാൽ ലോകം പഴയ അവസ്ഥയിലേക്ക് മാറാൻ സാധ്യതയില്ലെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്റോസ് അദ്ഹാനോം ഗബ്രിയോസിസ് വ്യക്തമാക്കി.
ലോകത്തെ മൊത്തം രോഗികളുടെയും മരണത്തിെൻറയും പകുതിയിൽ അധികവും അമേരിക്കൻ ഭൂഖണ്ഡങ്ങളിലാണ്. അമേരിക്കയിലെ 40 സ്റ്റേറ്റുകളിൽ രണ്ടാഴ്ചയായി കേസുകൾ വൻതോതിൽ ഉയരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ജൂലൈ 24 മുതൽ ബ്രിട്ടനിൽ ഷോപ്പുകളിൽ മാസ്ക് നിർബന്ധമാക്കി. ഹോേങ്കാങിൽ അതിശക്തമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
മരിച്ചത് 3000 ആരോഗ്യപ്രവർത്തകർ
ലണ്ടൻ: കോവിഡ് ബാധിച്ച് ലോകത്താകെ ജീവൻ നഷ്ടമായത് 3000 ആരോഗ്യ പ്രവർത്തകർക്കെന്ന് ആംനസ്റ്റി ഇൻറർനാഷനൽ. ഏറ്റവും കൂടുതൽ മരണം റഷ്യയിലാണ്. 545 ആരോഗ്യപ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. ബ്രിട്ടനിൽ 540ഉം അമേരിക്കയിൽ 507ഉം ആരോഗ്യ പ്രവർത്തകർ മരിച്ചു. മഹാമാരിക്കെതിരായ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകരുടെ മരണം അതീവ ജാഗ്രതയോടെ കാണേണ്ടതുണ്ടെന്ന് ആംനസ്റ്റി അഭിപ്രായപ്പെട്ടു. കോവിഡ് രോഗികളിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 351ഉം മെക്സിക്കോയിൽ 248ഉം ആരോഗ്യ പ്രവർത്തകരാണ് മരിച്ചത്. കുറഞ്ഞ വരുമാനം, വിശ്രമമില്ലാതെ തുടർച്ചയായ ജോലി, ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ഇല്ലാതിരിക്കൽ തുടങ്ങിയവയെല്ലാം ആരോഗ്യ പ്രവർത്തകരെ ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.