പൈലറ്റുമാരുടെ യോഗ്യതയിൽ സംശയം; പാകിസ്​താൻ എയർലൈനിന്​ വിലക്കുമായി യു.എസ്​

വാഷിങ്​ടൺ: യു.എസിലേക്ക്​ ചാർ​ട്ടേഡ്​ വിമാന സർവീസ്​ നടത്തുന്നതിന്​ പാകിസ്​താൻ ഇൻറർനാഷണൽ എയർലൈനിന്​ വിലക്ക്​. യു.എസ്​ ഡിപ്പാർട്ട്​മ​െൻറ്​ ഓഫ്​ ട്രാൻസ്​പോർ​ട്ടേഷനാണ്​ വിലക്കേർപ്പെടുത്തിയത്​. പൈലറ്റുമാരുടെ യോഗ്യതയിൽ സംശയമുള്ളതിനാലാണ്​ വിലക്കെന്നും യു.എസ്​ വിശദീകരിച്ചു.

ജൂലൈ ഒന്നിന്​ പാക്​ ചാർ​ട്ടേഡ്​ വിമാനങ്ങൾക്ക്​ യു.എസ്​ അനുമതി നൽകിയിരുന്നു. കഴിഞ്ഞ മാസം നിരവധി പൈലറ്റുമാർ വ്യാജ സർട്ടിഫിക്കറ്റ്​ ഉപയോഗിച്ചാണ്​ ജോലി ചെയ്യുന്നതെന്ന്​ പാകിസ്​താൻ കണ്ടെത്തി. പാകിസ്​താൻ ഇൻറർനാഷണൽ എയർലൈൻസിന്​ യുറോപ്യൻ യുണിയൻ ഏവിയേഷൻ സേഫ്​റ്റി ഏജൻസിയും വിലക്കേർപ്പെടുത്തിയിരുന്നു.

ഇതേക്കുറിച്ച്​ പ്രതികരിക്കാൻ പാകിസ്​താൻ ഇതുവരെ തയാറായിട്ടില്ല. എന്നാൽ, വിലക്ക്​ സംബന്ധിച്ച വാർത്ത ജിയോ ടി.വി സ്ഥിരീകരിച്ചുണ്ട്​. 

Tags:    
News Summary - US Bans Pakistan International Airlines Flights over Concerns about Pilot Certifications-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.