വാഷിങ്ടൺ: ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് യാത്രവിലക്ക് ഏർപ്പെടുത്തിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടി ഭരണഘടനലംഘനമാണെന്ന് യു.എസ് അപ്പീൽ കോടതി.
വിർജീനിയയിലെ ഫോർത്ത് യു.എസ് സർക്യൂട്ട് അപ്പീൽകോടതിയാണ് നാലിനെതിരെ ഒമ്പതു വോട്ടിന് പുതിയ വിധി പാസാക്കിയത്. യു.എസ് ഫെഡറൽ കോടതി രണ്ടാംതവണയാണ് യാത്രവിലക്ക് ഉത്തരവിനെതിരെ രംഗത്തുവരുന്നത്. നേരത്തെ സാൻഫ്രാൻസിസ്കോയിലെ നയൻത് യു.എസ് സർക്യൂട്ട് അപ്പീൽ കോടതിയും യാത്രവിലക്ക് യു.എസിെൻറ കുടിയേറ്റ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതുസംബന്ധിച്ച വാദങ്ങൾ സുപ്രീംകോടതി പരിശോധിക്കാനിരിക്കയാണ്. ദേശീയ സുരക്ഷയുടെ ഭാഗമായാണ് യാത്രവിലക്ക് നടപ്പാക്കിയതെന്നാണ് ട്രംപിെൻറ വാദം. ജനുവരിയിലാണ് വിവാദ ഉത്തരവുമായി ട്രംപ് രംഗത്തുവരുന്നത്.
ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മുസ്ലിം രാഷ്ട്രങ്ങളിൽനിന്നുള്ളവർക്ക് യു.എസിലേക്ക് യാത്രവിലക്ക് ഏർപ്പെടുത്തുമെന്നത്. രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമുയർന്നതോടെ മാർച്ചിൽ പരിഷ്കരിച്ച ഉത്തരവിറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.