വാഷിങ്ടൺ: വെനിസ്വേലക്കെതിരായ സാമ്പത്തിക ഉപരോധത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾ ഡ് ട്രംപ് ഒപ്പുവെച്ചു. മദൂറോ സർക്കാറിനെതിരെ ട്രംപ് ഭരണകൂടത്തിെൻറ ഏറ്റവും പുതി യ നീക്കമാണിത്.
യു.എസിലെ വെനിസ്വേലൻ സർക്കാറിെൻറ സ്വത്തുവകകൾ മരവിപ്പിക്കുന്നതും അധികൃതരുമായുള്ള ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തുന്നതുമാണ് ഉപരോധം. ഇറാൻ, ഉത്തര കൊറിയ, സിറിയ, ക്യൂബ എന്നീ രാജ്യങ്ങൾക്കെതിരെയും യു.എസ് സാമ്പത്തിക ഉപരോധം ചുമത്തിയിരുന്നു.
വെനിസേലക്കെതിരെ മുമ്പു പ്രഖ്യാപിച്ച യു.എസ് ഉപരോധം നിലനിൽക്കുന്നുണ്ട്. എണ്ണമേഖലക്കെതിരെ ഉപരോധം ചുമത്തിയതിനെ തുടർന്നാണ് വെനിസ്വേലയുടെ വരുമാനം നിലച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.