അമേരിക്കയിൽ വീണ്ടും പ്രതിസന്ധി; ധനബിൽ പാസായില്ല

വാഷിങ്​ടൺ: രണ്ട്​ വർഷത്തേക്കുള്ള ധനവിനിയോഗ ബിൽ പാസാക്കാൻ സാധിക്കാതിരുന്നതോടെ അമേരിക്കയിൽ വീണ്ടും സാമ്പത്തിക പ്രതിസന്ധി. മൂന്നാഴ്​ചക്കിടെ ഇത്​ രണ്ടാം തവണയാണ്​ യു.എസ്​ സർക്കാർ പ്രതിസന്ധിയിലാവുന്നത്​​. റിപബ്ലിക്കൻ സെനറ്ററായ പോൾ ധനവിനിയോഗ ബില്ലിനെതിരെ രംഗത്തെത്തിയതാണ്​ പുതിയ പ്രതിസന്ധിക്ക്​ കാരണം.

കഴിഞ്ഞ ജനുവരിയിലും ധനവി​നിയോഗ ബിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. ഇതുമുലം ഡോണാൾഡ്​ ട്രംപ്​സർക്കാറി​​​െൻറ പ്രവർത്തനം മൂന്ന്​ ദിവ​സത്തേക്ക്​ തടസപ്പെട്ടിരുന്നു. സമാനമായ പ്രതിസന്ധിയാണ്​ വീണ്ടും ഉടലെടുത്തിരിക്കുന്നത്​.

വ്യാഴാഴ്​ച രാത്രി ധനവിനിയോഗ ബില്ലിനെ അംഗീകരിക്കാൻ റിപബ്ലിക്കൻ സെനറ്റർ പോൾ വിസമ്മതിക്കുകയായിരുന്നു. ബിൽ സംബന്ധിച്ച്​ ചർച്ച വേണമെന്നായിരുന്നു അദ്ദേഹത്തി​​​െൻറ ആവശ്യം. 300 ബില്യൺ ഡോളർ ചെലവഴിക്കുന്നതിനുള്ള ധനവിനിയോഗ ബില്ലാണ്​ യു.എസ്​ കോൺഗ്രസിൽ അവതരിപ്പിച്ചത്​​.

Tags:    
News Summary - US government shutdown after Congress fails to vote-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.