വാഷിങ്ടൺ: മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമൂലമുണ്ടായ ഭരണസ്തംഭനം അമേരിക്ക യിൽ തുടരുന്നു. ഇതുമൂലം ഏകദേശം 800,000 ജീവനക്കാർക്കാണ് അമേരിക്കയിൽ ശമ്പളം മുടങ്ങിയത്. മെക്സിക്കൻ അതിർത്തിയിൽ മത ിൽ നിർമിക്കാൻ പണം അനുവദിക്കണമെന്ന ട്രംപിെൻറ ആവശ്യത്തെ ഡെമോക്രാറ്റുകൾ എതിർത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. യു.എസിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ശനിയാഴ്ചയോടെ യു.എസിലെ ഭരണസ്തംഭനം 22ാം ദിവസത്തിലേക്ക് എത്തി.
മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിനായി 5.7 ബില്യൺ ഡോളറാണ് ട്രംപ് ആവശ്യപ്പെട്ടത്. എന്നാൽ, അമേരിക്കയിലെ മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ നീക്കത്തെ എതിർത്തു. ഇതോടെ യു.എസിൽ ബജറ്റ് പാസാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. 1995-96 കാലയളവിലാണ് ഇതിന് മുമ്പ് യു.എസിൽ ഇതുപോലെ ഭാഗിക ഭരണസ്തംഭനം ഉണ്ടായത്. അന്ന് 21 ദിവസമാണ് സർക്കാറിെൻറ പ്രവർത്തനങ്ങൾ തടസപ്പെട്ടത്. ബിൽക്ലിൻറെൻറ ഭരണകാലത്തായിരുന്നു ഭരണസ്തംഭനം.
ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കോൺഗ്രസിെൻറ അനുമതി ഇല്ലാതെ ട്രഷറി ബിൽ പാസാക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, കടുത്ത നടപടികളിലേക്ക് അതിവേഗത്തിൽ ട്രംപ് നീങ്ങില്ലെന്നാണ് സൂചന. ഭാഗിക ഭരണസ്തംഭനം മൂലം ക്രിസ്മസിനും പുതുവത്സരത്തിനും അമേരിക്കയിലെ ഫെഡറൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.