യുനൈറ്റഡ് നേഷൻസ്: അൽഖാഇദ തലവനായിരുന്ന ഉസാമ ബിൻലാദിെൻറ മകൻ ഹംസ ബിൻലാദിനെ യു.എൻ രക്ഷാസമിതി കരിമ്പട്ടികയിൽപെടുത്തി. രക്ഷാസമിതിയിലെ െഎ.എസ്-അൽഖാഇദ ഉപരോധ കമ്മിറ്റിയാണ് 29കാരനായ ഹംസയെ വ്യാഴാഴ്ച കരിമ്പട്ടികയിൽപെടുത്തിയത്. ഹംസയുടെ സ്വത്തുക്കൾ മരവിപ്പിക്കാനും ആയുധ ഉപരോധവും യാത്രവിലക്കും ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ആയുധ ഉപരോധ പ്രകാരം മറ്റു രാജ്യങ്ങൾ നേരിേട്ടാ ഇടനിലക്കാർ മുഖേനയോ കരിമ്പട്ടികയിൽ ഉൾപ്പെട്ട ഭീകരർക്കോ സംഘടനകൾക്കോ ആയുധങ്ങൾ കൈമാറുന്നത് നിരോധിച്ചിട്ടുമുണ്ട്. അതുപോലെ കരിമ്പട്ടികയിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനും മറ്റു രാജ്യങ്ങൾ തയാറാകണം. സൗദി അറേബ്യയിൽ ജനിച്ച ഹംസ അൽഖാഇദയുടെ അംഗമാണെന്നത് രക്ഷാസമിതി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ സ്ഥിരീകരിച്ചു.
അൽ സവാഹിരിക്കുശേഷം അൽഖാഇദയുടെ ശക്തനായ നേതാവാണ് ഹംസയെന്നും അനുയായികൾക്ക് ആക്രമണങ്ങൾ നടത്താൻ ഇയാൾ നിർദേശം നൽകിയിട്ടുണ്ടെന്നും സമിതി വ്യക്തമാക്കി. ഹംസയെ കുറിച്ച് വിവരം നൽകുന്നവർക്ക് യു.എസ് 10 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതിനിടെ ഹംസയുടെ പൗരത്വം റദ്ദാക്കിയതായി സൗദി അറേബ്യ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.