അമേരിക്കയിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ 100 ദിനം; ജനപ്രീതി ഇടിഞ്ഞ്​ ട്രംപ്​

വാഷിങ്​ടൺ: പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ 100 ദിനം മാത്രം ശേഷിക്കേ പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ്​ ട്രംപി​​െൻറ ജനപ്രീതി ഇടിയുന്നു. സമീപകാലത്ത്​ നടന്ന സർവേകളി​ലെല്ലാം ട്രംപ്, ബൈഡനേക്കാൾ ഏറെ പിന്നിലായിരുന്നു. കഴിഞ്ഞ ദിവസത്തെ അസോസിയേറ്റഡ്​ പ്രസ്​- എൻ.ഒ.ആർ.സി സ​െൻറർ ഫോർ പബ്ലിക്​ അഫയേഴ്​സ്​ റിസർച് സർവേയും ട്രംപിന്​ തിരിച്ചടിയാണ്​. 

കോവിഡിനെ നേരിടുന്ന ​ട്രംപി​​െൻറ രീതിയെ 32 ശതമാനം പേർ  മാത്രമേ അംഗീകരിക്കുന്നുള്ളൂ. പത്തിൽ എട്ട്​ അമേരിക്കക്കാരും ട്രംപ്​ രാജ്യത്തെ തെറ്റായ ദിശയിലേക്കാണ്​ നയിക്കുന്നതെന്ന്​ വിശ്വസിക്കുന്നു. ജനുവരിയിൽ ദേശീയ സമ്പദ്​വ്യവസ്​ഥ മികച്ച നിലയിലാണെന്ന്​ 67 ശതമാനം അമേരിക്കക്കാർ വിശ്വസിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇത്​ 38 ശതമാനം മാത്രമാണ്​. പ്രസിഡ​​െൻറന്ന നിലയിൽ ട്രംപി​​െൻറ പ്രകടനം മെച്ചപ്പെട്ടതാണെന്ന്​ വിശ്വസിക്കുന്നവരും 38 ശതമാനം മാത്രമാണ്​. കോവിഡ്​ മഹാമാരിയെ നേരിടൽ, സമ്പദ്​വ്യവസ്​ഥയുടെ തളർച്ച, തൊഴിലില്ലായ്​മ ഉയരുന്നത്​, വംശീയവെറി തുടങ്ങിയവ ട്രംപിന്​ തിരിച്ചടിയാകുന്നുണ്ട്​. 

ട്രംപി​​െൻറ ​ തിരിച്ചടി മുൻ വൈസ്​ പ്രസിഡൻറും ഡെമോക്രാറ്റിക്​ പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡന്​ അനുകൂലമായി​. സമീപ കാല സർവേകളിലെല്ലാം ട്രംപിനേക്കാൾ പത്ത്​ശതമാനം പിന്തുണ കൂടുതൽ ബൈഡനായിരുന്നു. ഇനിയുള്ള 100 ദിനങ്ങളിൽ കോവിഡിനെ നേരിടുന്നതും സമ്പദ്​വ്യവസ്ഥ ചലിപ്പിക്കുന്നതുമായിരിക്കും അടുത്ത പ്രസിഡൻറിനെ തീരുമാനിക്കുക. 

Tags:    
News Summary - us president election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.