യു.എസിൽ കൊറോണ ബാധിതരുടെ എണ്ണം നാലായി

ലോസ്​ ആഞ്ചലസ്​: യു.എസിൽ രണ്ടുപേർക്ക്​​ കൂടി കോവിഡ്​ 19 റിപ്പോർട്ട്​ ​െചയ്​തു. ഇതോടെ രാജ്യത്ത്​ കൊറോണ ബാധ ിച്ചവരുടെ എണ്ണം നാലായി. വാഷിങ്​ടണിലും ഒറിഗോണിലുമാണ്​ പുതിയ കൊറോണ ബാധ റിപ്പോർട്ട്​ ചെയ്​തത്​. നേരത്തെ കാല ിഫോർണിയയിൽ രണ്ടുപേർക്ക്​ കൊറോണ സ്​ഥിരീകരിച്ചിരുന്നു.

വാഷിങ്​ടണിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കാ ണ്​ വെള്ളിയാഴ്​ച കൊറോണ സ്​ഥിരീകരി​ച്ചതെന്നാണ്​ വിവരം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുട്ടി വീട്ടിനുള്ളിൽ നീരീക്ഷണത്തിലാണ്​. കുട്ടി പഠിച്ചിരുന്ന സ്​കൂൾ അണുവിമുക്തമാക്കുന്നതിൻെറ ഭാഗമായി മാർച്ച്​ മൂന്നുവരെ അടച്ചിട്ടതായും വാഷിങ്​ടൺ ആരോഗ്യ വിഭാഗം അറിയിച്ചു.

ഒറിഗോണിലും കഴിഞ്ഞ ദിവസം ഒരു വിദ്യാർഥിക്ക്​​ കൊറോണ ബാധിച്ചതായി റിപ്പോർട്ട്​ ചെയ്​തു. വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കൊറോണയെ നേരിടാൻ തങ്ങൾ ജാഗ്രത പാലിക്കുന്നുണ്ടെന്നും ഒറിഗോൺ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേതുടർന്ന്​ വിദ്യാർഥി പഠിക്കുന്ന സ്​കൂൾ മാർച്ച്​ നാലുവരെ അണുവിമുക്തമാക്കുന്നതിന്​ അടച്ചിട്ടു.

നേരത്തേ കാലി​ഫോർണിയയിൽ കൊറോണ ബാധ റിപ്പോർട്ട്​ ചെയ്​തിരുന്നു. യു.എസിലെ കൊറോണ ബാധയുടെ ഉറവിടം കണ്ടെത്താൻ അധികൃതർക്ക്​ ഇതുവരെ സാധിച്ചിട്ടില്ല. കൊറോണ നേരത്തേ സ്​ഥിരീകരിച്ച കാലിഫോർണിയയുടെ തൊട്ടടുത്താണ്​ ആപ്പിൾ, ഗൂഗ്​ൾ, ടെസ്​ല എന്നിവയുടെ ആസ്​ഥനമായ​ സിലിക്കൺ വാലി. ഉറവിടം കണ്ടെത്താത്തതും കൂടുതൽ പേര​ിലേക്ക്​ രോഗം പടരുന്നതും അധികൃതരിൽ ആശങ്ക ഉയർത്തുന്നുണ്ട്​.

Tags:    
News Summary - US Reports 4th Coronavirus Case Of Unknown Origin -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.