വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലെ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടു ത്തുക എന്ന ലക്ഷ്യമാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആദ്യ ഇന്ത്യ സന്ദർശനത്തിന് പ ിന്നിലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇരു രാജ്യങ്ങളുടേയും സാമ്പത്തിക സഹകരണം നിക ്ഷേപവും തൊഴിലവസരവും പ്രോത്സാഹിപ്പിക്കുന്നതിന് വഴിയൊരുക്കുമെന്ന് വൈറ്റ് ഹൗസ ് പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയും അമേരിക്കയുമായി ദീർഘകാലത്തെ വ്യാപാര ബന്ധമാണുള്ളതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. 2018ൽ മാത്രം 1420 കോടിയിലേറെ ഡോളറിെൻറ വ്യാപാരം ഇന്ത്യയുമായി നടന്നിട്ടുണ്ട്. അമേരിക്കയുടെ ഊർജ കയറ്റുമതി പ്രധാനമായും ലക്ഷ്യംവെക്കുന്നത് ഇന്ത്യയെയാണ്. കോടിക്കണക്കിന് ഡോളർ വരുമാനം ഉണ്ടാക്കുന്ന ഊർജ കയറ്റുമതി ട്രംപിെൻറ കാലത്ത് വർധിക്കുകയാണുണ്ടായത്.
ഇന്ത്യയുടെ പ്രകൃതിവാതക വിതരണ ശൃംഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിന് എക്സോൺമൊബി കമ്പനിയുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഉഭയകക്ഷി സാമ്പത്തിക ബന്ധം പൂർണാർഥത്തിൽ യാഥാർഥ്യമാവുന്ന വ്യാപാര കരാർ രൂപപ്പെടുത്തുന്നതിന് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിച്ചുവരുകയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
അതോടൊപ്പം തുറന്നതും സ്വതന്ത്രവുമായ ഇന്തോ- പസഫിക് മേഖല വളർത്തിയെടുക്കുന്നതിന് ഇരു രാജ്യങ്ങളുമായുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനും ട്രംപിെൻറ പര്യടനത്തിൽ തീരുമാനിച്ചിട്ടുണ്ട്. തീവ്രവാദം നേരിടുന്നതിനും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനും അമേരിക്ക ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.