കരടി വന്നപ്പോൾ മാതേവ​െൻറ അടവെടുത്ത്​ യുവതി; വൈറലായി വിഡിയോ

മെക്​സികോ: മല്ല​​െൻറയും മാതേവ​​െൻറയും കഥയറിയാത്തവർ ആരുമുണ്ടാകില്ല. കരടിയെത്തിയപ്പോൾ മല്ലൻ മരത്തിൽ കയറിയൊളിച്ചപ്പോൾ മരിച്ചതുപോലെ കിടക്കുകയാണ്​ മാതേവൻ ​ചെയ്​തത്​. മണത്തുനോക്കിയശേഷം കരടി പോകുകയും ചെയ്​തു. 

മെക്​സികോയിൽ ഇതേ അടവ് ഒരു യുവതി ചെയ്​തതി​​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്​. മരിച്ചതുപോലെ കിടക്കുകയല്ല, അനങ്ങാതെ നിൽക്കുകയാണ്​ യുവതി ചെയ്​തതെന്ന്​ മാത്രം. കിട്ടിയ തക്കത്തിന്​ കരടിക്കൊപ്പം സെൽഫി എടുക്കാൻ അവർ മറന്നതുമില്ല. 

 

മെക്​​സികോയിലെ ഷിപിൻക് ഇ​ക്കോളജിക്കൽ പാർക്കിലാണ്​ സംഭവം. പാർക്കിലൂടെ നടക്കാനിറങ്ങിയവർക്കരികിലേക്ക്​ കരടി എത്തുകയായിരുന്നു. കരടി പിൻകാലുകൾ കുത്തി എഴുന്നേറ്റ്​ ഇതിലൊരു യുവതിയെ വലിച്ചു നീക്കുന്നതും അവരുടെ തല മണത്തുനോക്കുന്നതുമാണ്​ വിഡിയോയിലുള്ളത്​.

യുവതി ശ്വാസമടക്കി നിൽക്കുന്നതിനൊപ്പംതന്നെ മൊബൈലെടുത്ത്​ സെൽഫിയെടുക്കുന്നതും കാണാം. നിലത്തിരിക്കുന്ന കരടി മാറിപ്പോകാതെ വീണ്ടും യുവതിയുടെ അടുത്തെത്തി കാലിൽ മുഖം ഉരസുകയും പിടിക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്​. പിന്നെ ഈ സംഘത്തി​​െൻറയടുത്ത്​ നിന്ന്​ പോകുകയാണ്​. 

മുൻ എൻ.ബി.എ താരം റെക്​സ്​ ചാപ്​മാൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ തരംഗമാകാൻ പക്ഷേ അധികനേരം വേണ്ടിവന്നില്ല.  സമ്മിശ്ര പ്രതികരണങ്ങളാണ്​ വിഡിയോക്ക്​  സമൂഹ മാധ്യമങ്ങളിൽ ഉണ്ടായത്​. ഭയാനക സാഹചര്യം എന്ന്​ ചിലർ വിശേഷിപ്പിച്ചപ്പോൾ ഇണങ്ങിയ കരടി ആണ്​ ഇതെന്നായിരുന്നു ചിലരുടെ കമൻറ്​. കരടി യുവതിയുടെ അടുത്തെത്തു​േമ്പാൾ ഒരാൾ ‘നോ’ എന്ന്​ പറയുന്നത്​ വിഡിയോയിൽ കേൾക്കാം. ഇത്​ പരിശീലകൻ ആണെന്നാണ്​ ചിലർ പറയുന്നത്​. ചിലരാക​ട്ടെ അത്​ അനങ്ങരുത്​ എന്ന്​ ആരോ യുവതിയോട്​ പറയുന്നതാണെന്നാണ്​ ചൂണ്ടിക്കാട്ടുന്നത്​. 

 

Tags:    
News Summary - Woman clicks selfie with bear while it sniffs he

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.