ശക്തമായ വാക്സിൻ വിരുദ്ധ നിലപാടുണ്ടായിരുന്ന ക്രിസ്തീയ ചാനലിന്‍റെ ഉടമ കോവിഡ് ബാധിച്ചു മരിച്ചു. അമേരിക്കയിലെ ഡേസ്റ്റാർ ടെലിവിഷൻ നെറ്റ്വർക് സ്ഥാപകനും സി.ഇ.ഒയുമായ മാർകസ് ലാംബ് (64) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
'കർത്താവിന്‍റെ കൂടെ കഴിയാൻ വീട്ടിലേക്ക് മടങ്ങി' എന്നാണ് മാർകസ് ലാംബിന്റെ മരണ വിവരം അറിയിച്ചുകൊണ്ട് ഡേസ്റ്റാർ ടെലിവിഷൻ ട്വീറ്റ് ചെയ്തത്. കോവിഡ് ബാധിതനായിരുന്നു എന്നത് ട്വീറ്റിൽ പറയുന്നില്ല.
കഴിഞ്ഞ ആഴ്ച മാർകസിന്‍റെ മകൻ ജൊനാഥൻ പിതാവിന്‍റെ രോഗശമനത്തിനായി പ്രാർഥിക്കാൻ ടെലിവിഷനിലൂടെ ആഹ്വാനം ചെയ്തിരുന്നു. മാർകസിന്‍റെ ഭാര്യയും അദ്ദേഹത്തിന് കോവിഡിൽ നിന്ന് മുക്തി കിട്ടാൻ പ്രാർഥിക്കാനായി ടിവിയിലൂടെ ആഹ്വാനം ചെയ്തിരുന്നു.
കോവിഡ് വാക്സിനെതിരെയും ലോക്ഡൗണിനെതിെരയും നിരന്തരം പ്രചാരണം നടത്തിയിരുന്ന ചാനലാണ് ഡേസ്റ്റാർ. വാക്സിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ഡേസ്റ്റാറിൽ മണിക്കുറുകളാണ് അനുവദിച്ചിരുന്നത്. വാക്സിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതിന് ഇന്‍സ്റ്റഗ്രാമടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ വിലക്കിയ വ്യക്തികൾക്കടക്കം സമയം ഡേസ്റ്റാർ യഥേഷ്ടം സമയം അനുവദിച്ചിരുന്നു.
ആഗോള തലത്തിൽ 200 കോടി കാഴ്ചക്കാരുള്ള ക്രിസ്തീയ ചാനലാണെന്നാണ് ഡേസ്റ്റാർ അവകാശപ്പെടുന്നത്. കഴിഞ്ഞ മാസങ്ങളിൽ നിരവധി ക്രിസ്ത്യൻ വാക്സിൻ വിരുദ്ധ പ്രചാരകരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഡിക് ഫാരെൽ, ഫിൽ വാലെൈന്റൻ, മാർക് ബെർണിയർ എന്നിവരൊക്കെ കഴിഞ്ഞ മാസങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ച ക്രിസ്ത്യൻ മതപ്രചാരകരാണ്. ഇവരാരും വാക്സിൻ എടുത്തിരുന്നില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.