തെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ ക്ലിനിക്കിലുണ്ടായ സ്ഫോടനത്തിൽ 19 പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. വാതകച്ചോർച്ചയാണ് സ്ഫോടനത്തിന് കാരണമായതെന്ന് തെഹ്റാൻ ഡെപ്യൂട്ടി ഗവർണർ ഹാമിദ് റെസ ഗൗദർസി അറിയിച്ചു.
സ്ഫോടന സമയത്ത് ക്ലിനിക്കിൽ 25 തൊഴിലാളികൾ ഉണ്ടായിരുന്നു. ചെറിയ സർജറികളും മറ്റുമാണ് ക്ലിനിക്കിൽ നടത്തിയിരുന്നത്.
തെഹ്റാനിലെ ക്ലിനിക്കിലെന്ന പേരിൽ ഒന്നിലധികം സ്ഫോടനങ്ങൾ സംഭവിക്കുന്നതിന്‍റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഇതിന്‍റെ വിശ്വാസ്യത വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.