താലിബാനെതിരെ തിരിച്ചടിച്ച് അഫ്ഗാന്‍ സൈന്യം

കാബൂള്‍: കാബൂളിലെ സ്പാനിഷ് എംബസിക്ക് സമീപം അഫ്ഗാന്‍ സൈന്യം താലിബാനെതിരെ ശക്തമായി തിരിച്ചടിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന വെടിവെപ്പിനും സ്ഫോടനങ്ങള്‍ക്കും ശേഷമാണ് ആക്രമണം അവസാനിപ്പിച്ചത്. ആക്രമണത്തില്‍ രണ്ടാമത്തെ സ്പാനിഷ് പൊലീസുകാരനും കൊല്ലപ്പെട്ടതായി സ്പെയിന്‍ സ്ഥിരീകരിച്ചിരുന്നു. സംഘര്‍ഷത്തില്‍ നാല് അഫ്ഗാന്‍ പൊലീസുകാരും ഒരു സിവിലിയനും നാല് താലിബാന്‍ തീവ്രവാദികളും കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് സംഘര്‍ഷമാരംഭിച്ചത്. ഗെസ്റ്റ് ഹൗസിന് സമീപം ഒരു ചാവേര്‍ കാര്‍ബോംബ് സ്ഫോടനം നടത്തിയതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. മൂന്ന് അക്രമകാരികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിവെക്കുകയായിരുന്നു.

കാബൂളിലെ സ്പാനിഷ് എംബസിക്കുനേരേ വെള്ളിയാഴ്ച വൈകീട്ടായിരുന്നു താലിബാന്‍  ആക്രമണം. ആക്രമണത്തില്‍ സ്പാനിഷ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച നാറ്റോ സൈന്യത്തിന്‍െറ നേതൃത്വത്തില്‍ നടന്ന താലിബാന്‍വേട്ടയില്‍ സ്ത്രീകളും കുട്ടികളുമടക്കം 50 പേര്‍ കൊല്ലപ്പെട്ടതിന്‍െറ പ്രതികാരമായാണ് ആക്രമണമെന്ന് താലിബാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. എംബസിയിലെ ജീവനക്കാരെ സുരക്ഷാസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.