ഗാമി ‘കരഞ്ഞു’; തായ് ലന്‍റ് വാടക ഗര്‍ഭധാരണം നിരോധിച്ചു

2014ല്‍ തായ്ലന്‍റിനെ ഗര്‍ഭപാത്രം  വാടകക്കു നല്‍കുന്നത് കര്‍ശനമായി നിരോധിക്കാന്‍  പ്രേരിപ്പിച്ചത് ഗാമി എന്ന  കുഞ്ഞിന്‍െറ ജനനമായിരുന്നു.ചാന്‍ബുവ എന്ന തായ്ലന്‍റുകാരിയാണ് ഗാമിയെ പത്തുമാസം നൊന്തുപെറ്റത്. ഓസ്ത്രേലിയന്‍ ദമ്പതിമാരായ ഡേവിഡും വെന്‍ഡിയും കൃത്യമബീജധാരണത്തിലൂടെ കുഞ്ഞിനെ പ്രസവിക്കാന്‍ ഇവരെ സമീപിക്കുകയായിരുന്നു.ചാന്‍ബുവ ഇരട്ടക്കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്.ഇതില്‍ ആണ്‍കുട്ടിയായ ഗാമി ബുദ്ധിമാന്ദ്യമുള്ള കുട്ടിയായതിനാല്‍ ആസ്ത്രേലിയന്‍ ദമ്പതികള്‍ ഇരട്ട സഹോദരിയായ പെണ്‍കുട്ടിയുമായി നാട്ടിലേക്ക് മടങ്ങി.ഗാമിയുടെ ദുരിതപൂര്‍ണമായ കഥ ലോകമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് തായ്ലന്‍റ് പട്ടാള ഭരണകൂടം ഗര്‍ഭപാത്രം വാടകകൊടുക്കുന്നത് നിരോധിച്ച് പാര്‍ലമെന്‍റില്‍ ബില്‍ പാസ്സാക്കിയത്.വാടക അമ്മക്ക് പത്തു വര്‍ഷം തടവ് ശിക്ഷയായിരുന്നു ബില്ലിലെ പ്രധാന വ്യവസ്ഥ.വിദേശികള്‍ക്ക് ‘ബേബി ഫാക്ടറി’ എന്ന നിലക്കായിരുന്നു തായ്ലന്‍റിലെ ഗര്‍ഭപാത്ര ബിസിനസ് തഴച്ചു വളര്‍ന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗാമിക്ക് തങ്ങളുടെ പൗരത്വം നല്‍കുമെന്ന് ഓസ്ത്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.ഓസ്ട്രേലിയയില്‍ പല സംസ്ഥാനങ്ങളിലും വാടക ഗര്‍ഭധാരണം നിയമവിരുദ്ധമാണ്.ചില സംസ്ഥാനങ്ങളില്‍ വിദേശത്തു നിന്ന് വാടക ഗര്‍ഭ ധാരണം നടത്താന്‍ അനുമതിയുണ്ട്.

മാഞ്ചി :രണ്ടമ്മമാരുണ്ടെങ്കിലും അനാഥ
2008 ജൂലൈ 25നാണ് ഗുജറാത്തിലെ ആനന്ദിലുള്ള ഒരു ക്ളിനിക്കില്‍ മാഞ്ചി ജനിക്കുന്നത്. ജപ്പാന്‍ ദമ്പതികളായ ഡോ.ഇക്ഫൂമി യമാദയും യുകി യമാദയുമാണ് തങ്ങള്‍ക്കൊരു കുഞ്ഞിനായി പ്രീതി ബെന്‍ മത്തേ എന്ന  ഇന്ത്യക്കാരിയുടെ  ഗര്‍ഭ പാത്രം വാടകക്കെടുത്തത്.എന്നാല്‍ ജനിക്കും മുമ്പെ മാഞ്ചി മാധ്യമങ്ങളില്‍ നിറയാന്‍ കാരണം   മാതാപിതാക്കളുടെ  വിവാഹമോചനമാണ്.രണ്ടു പേരും  വഴിപിരിഞ്ഞെങ്കിലും ഒടുവില്‍ അച്ഛന്‍ മാഞ്ചിയുടെ രക്ഷകനായത്തെി. എന്നാല്‍ കുഞ്ഞിനെ ജപ്പാനിലേക്ക്  കൊണ്ടുപോകാന്‍ വില്ലനായത് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് സംബന്ധിച്ച്  ഇന്ത്യയിലും ജപ്പാനിലും  വ്യക്തമായ നിയമമില്ലാത്തതാണ്്.മാഞ്ചിയുടെ മേല്‍ അമ്പതു ശതമാനം അവകാശമുള്ള പിതാവിന് മാത്രം കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ 1890ല്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കി വെച്ച നിയമം തടസ്സമായി നിലകൊണ്ടു. തന്‍െറ വൃദ്ധമാതാവും യമാദക്ക് കൂട്ടിനായി  ഇന്ത്യയിലത്തെി.നിയമയുദ്ധത്തെ തുടര്‍ന്ന് വിഷയത്തില്‍  സുപ്രീം കോടതി ഇടപെട്ടതിനാല്‍ 2008 ഒക്ടോബര്‍ 17ന് ജയ്പൂരിലെ പാസ്പോര്‍ട്ട് ഓഫീസ് മാഞ്ചിയ്ക്ക് തിരിച്ചറിയല്‍ രേഖ നല്‍കി.താമസിയാതെ ജപ്പാന്‍ എംബസി വിസ അനുവദിച്ചു. പിറന്ന് മൂന്നുമാസത്തോളം പൗരത്വ പ്രശ്നത്തില്‍ ഇന്ത്യയില്‍  കഴിയേണ്ടി വന്നു.  മാഞ്ചിയ്ക്ക് പിതാവിന്‍െറ കൂടെ കഴിയാനുള്ള വിസ ലഭിച്ചെങ്കിലും  രണ്ടമ്മമാരുള്ള അവള്‍ അമ്മച്ചൂടറിയാന്‍ ഭാഗ്യമില്ലാത്തവളായി.

2014ല്‍ ഇന്ത്യയില്‍ വാടക ഗര്‍ഭധാരണം നടത്തിയ  ഓസ്ട്രേലയിയന്‍ ദമ്പതികള്‍ ഇന്ത്യയില്‍ ജനിച്ച ഇരട്ടകുട്ടികളില്‍ ഒന്നിനെ ഉപേക്ഷിച്ചു പോയത് ഏറെ വിവാദമായിരുന്നു.നേരത്തെ ഒരാണ്‍കുഞ്ഞുണ്ടായതിനാലാണ് ഇവര്‍ വാടക ഗര്‍ഭ ധാരണത്തില്‍ ഇരട്ടകള്‍ പിറന്നപ്പോള്‍  പെണ്‍കുഞ്ഞിനെ മാത്രം സ്വീകരിച്ച് ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു പോകാന്‍ കാരണമായി പറഞ്ഞിരുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.