കറാച്ചി വിമാനറാഞ്ചൽ പ്രമേയമായ നീരജക്ക് പാകിസ്താനിൽ നിരോധം

ഇസ്ലാമാബാദ്: 1986ലെ കറാച്ചി വിമാന റാഞ്ചൽ പ്രമേയമായ 'നീരജ' എന്ന സിനിമ പാകിസ്താൻ നിരോധിക്കും. പ്രമുഖ ബോളിവുഡ് നടി സോനം കപൂര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ‘നീരജ’ ഫെബ്രുവരി 19ന് റിലീസ് ചെയ്യാനിരിക്കെയാണ് സിനിമ നിരോധിക്കുമെന്ന് പാകിസ്താന്‍ വ്യവസായ മന്ത്രി അറിയിച്ചിരിക്കുന്നത്. മുസ്ലിംകളെ തെറ്റായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നാതാണ് വിലക്കിന് കാരണമായി പറയുന്നത്. രാജ്യത്തെ തെറ്റായി ചിത്രീകരിക്കുന്നതും ആക്ഷേപാര്‍ഹവുമായ ഘടകങ്ങള്‍ സിനിമയില്‍ അടങ്ങിയിട്ടുണ്ടെന്നും വ്യവസായ മന്ത്രാലയം അറിയിച്ചു.

എന്നാല്‍ ആദ്യം മന്ത്രാലയം തങ്ങള്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും പീന്നീട് റദ്ദാക്കുകയായിരുന്നുവെന്നുമാണ് ഫിലിം വിതരണ കമ്പനിയായ ഐ.എം.ജി.സി പറയുന്നത്.

കറാച്ചിയില്‍ നടന്ന വിമാന റാഞ്ചലിനെ അടിസ്ഥാനമാക്കി റാം മാധവ് സംവിധാനം ചെയ്യുന്ന സിനിമയാണ് നീരജ. 1986ലാണ് മുംബൈ-ന്യൂയോര്‍ക് വിമാനം കറാച്ചി വിമാനത്താവളത്തില്‍ വെച്ച്  ഭീകരവാദികള്‍ റാഞ്ചിയത്. യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നീരജാ ബാനറ്റ് എന്ന എയർഹോസ്റ്റസ് ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കഥാപാത്രമാണ്  സോനം കപൂര്‍  സിനിമയിലൂടെ അവതരിപ്പിക്കുന്നത്.

പാകിസ്താനില്‍ ഇതിന് മുമ്പും ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈദര്‍, ഫാന്‍്റം, ഏക് ഥാ ടൈഗര്‍ എന്നിവയാണ് ഇതിനുമുമ്പ് നിരോധിച്ച സിനിമകള്‍. മുന്‍ പ്രസിഡന്‍്റ് പര്‍വേസ് മുഷറഫിന്‍റെ കാലത്ത് ഇന്ത്യന്‍ സിനിമകളുടെ നിരോധം എടുത്തു കളഞ്ഞതിനെ തുടർന്ന് പാകിസ്താനിൽ സിനിമ വ്യവസായത്തിൽ വലിയ വളർച്ച രേഖപ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.