മാവോസേതൂങ്ങിന്‍െറ ഭീമന്‍ പ്രതിമ ചൈന നീക്കം ചെയ്തു

ബീജിങ്: ചൈനയില്‍ സ്ഥാപിച്ച മാവോ സേതൂങ്ങിന്‍െറ കൂറ്റന്‍ പ്രതിമ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ സ്ഥാപിച്ച 37 മീറ്റര്‍ ഉയരമുള്ള സ്വര്‍ണ്ണം പൂശിയ പ്രതിമയാണ് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് നീക്കം ചെയ്തത്. നീക്കം ചെയ്തതിന്‍െ കാരണം വ്യക്തമല്ല. ചൈനയുടെ ഒൗദ്യേഗിക വാര്‍ത്താ ഏജന്‍സിയായ പീപ്പിള്‍സ് ഡെയ്ലിയാണ്  വാര്‍ത്ത പുറത്ത് വിട്ടത്.പ്രതിമ നിര്‍മ്മിക്കാന്‍ 460000 ഡോളറാണ് ചെലവു വന്നത്. തലമൂടിയ നിലയിലും കുറച്ചുഭാഗം പൊളിച്ചനിലയിലും നീക്കം ചെയ്ത പ്രതിമയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ വാര്‍ത്താ ഏജന്‍സിയായ എ.എഫ് പി. പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ ഈ ഫോട്ടോ യഥാര്‍ത്ഥ പ്രതിമയുടേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശിക സംരംഭകരാണ് പ്രതിമയുടെ നിര്‍മ്മാണ ചെലവ് വഹിച്ചത്.  ഒമ്പതു മാസമായി തുടര്‍ന്ന് വന്നിരുന്ന പ്രതിമയുടെ പണി കഴിഞ്ഞ ഡിസംബറിലാണ്് പൂര്‍ത്തിയായത്. അതേ സമയം പ്രതിമയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തത്തെി. മാവോസേതൂങ്ങിന്‍െറ ഭരണകാലത്തുണ്ടായ സാമ്പത്തിക തകര്‍ച്ചയും  അതിനത്തെുടര്‍ന്നുണ്ടായ 40 മില്യന്‍ ആളുകളുടെ മരണവുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.വിമര്‍ശനങ്ങുണ്ടായിട്ടുണ്ടെങ്കിലും  അധികാരം നന്നായി വിനിയോഗിച്ച കരുത്തനായ വ്യക്തിത്വമായിരുന്നു മാവോസേതൂങ്ങെന്ന്  പ്രസിഡന്‍്റ ഷി ജിന്‍പിംങ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.