പല്‍മീറയില്‍ സൈന്യം മുന്നേറുന്നു


ബൈറൂത്: പൗരാണികനഗരമായ പല്‍മീറയിലെ ചില മേഖലകള്‍ ഐ.എസില്‍നിന്ന് പിടിച്ചെടുത്തതായി സിറിയന്‍സൈന്യം അവകാശപ്പെട്ടു. വടക്കന്‍മേഖലയിലെ അല്‍ അമിരിയാ നഗരം പിടിച്ചെടുത്തതായി സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പിന്തുണയോടെയാണ് സൈന്യത്തിന്‍െറ മുന്നേറ്റം. കഴിഞ്ഞ മേയിലാണ് ഐ.എസ് പല്‍മീറ പിടിച്ചെടുത്തത്.
ചരിത്രനഗരം കൈയേറിയതിനുശേഷം 14 കുട്ടികളും 12 സ്ത്രീകളുമുള്‍പ്പെടെ 67 സിവിലിയന്മാരെ ഐ.എസ് കൂട്ടക്കുരുതി നടത്തിയിരുന്നു. ഈ മാസാദ്യമാണ് പല്‍മീറ തിരിച്ചുപിടിക്കാന്‍ സൈന്യം പോരാട്ടം ശക്തമാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.