ബെയ്ജിങ്: ചൈനയില്‍ പുരാവസ്തു ഗവേഷകര്‍ 8000 വര്‍ഷത്തിലധികം പഴക്കമുള്ള നെല്‍വയല്‍ കണ്ടെത്തി. ലോകത്തെ ഏറ്റവും പഴക്കംചെന്ന നെല്‍പ്പാടമാണിതെന്നാണ് കരുതുന്നത്. കണ്ടത്തെിയ കൃഷിയിടം 100 ചതുരശ്ര മീറ്ററിനേക്കാള്‍ കുറവാണ്. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ സിഹോങ് കൗണ്ടീനിലെ ഹാന്‍ജിങ്ങിലെ നവീന ശിലായുഗ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് കൃഷിയിടം കണ്ടെടുത്തതെന്ന് നന്‍ജിങ് മ്യൂസിയത്തിന്‍െറ പുരാവസ്തു ഗവേഷണ വകുപ്പ് വക്താവ് പറഞ്ഞു.കാര്‍ബണ്‍ അടങ്ങിയ അരിയും സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. 8000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ഉപയോഗിച്ച മണ്ണ് തുടര്‍ന്നും നിരന്തരം ഉപയോഗിച്ചിരുന്നതായി ഗവേഷകര്‍ സ്ഥിരീകരിക്കുന്നു.
ചൈനക്കാര്‍ 10,000 വര്‍ഷങ്ങള്‍ക്കു മുമ്പേ നെല്ല് കൃഷി ചെയ്തിരുന്നുവെന്ന് ഗവേഷണശാല മേധാവിയായ ലിന്‍ ലിയുജെന്‍ പറഞ്ഞു. എന്നാല്‍, കൃഷിയുടെ അവശിഷ്ടങ്ങള്‍ വളരെ കുറവാണ്. ചൈനയില്‍ നെല്‍കൃഷിയുടെ ആരംഭത്തെപ്പറ്റിയുള്ള പഠനങ്ങള്‍ക്ക് പുതിയ കണ്ടത്തെല്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.