ഹാഫീസ്​ സഇൗദി​െൻറ വീട്ടുതടങ്കൽ നീട്ടി

ലാഹോർ: മുംബൈ സ്​ഫോടന കേസിലെ പ്രതിയെന്ന്​ സംശയിക്കുന്ന ജമാഅത്തുദ്ദഅ്​വ നേതാവ്​ ഹാഫീസ്​ സഇദി​​​െൻറ വീട്ടുതടങ്കൽ നീട്ടി. തടങ്കൽ മുപ്പത്​ ദിവസത്തേക്ക്​ കൂടി നീട്ടാനാണ്​ തീരുമാനം. പാകിസ്​തിനിലെ ജുഡീഷ്യൽ റിവ്യൂ ബോർഡി​േൻറതാണ്​ നടപടി. എന്നാൽ സഇൗദി​​​െൻറ  നാല്​ കൂട്ടുപ്രതികളുടെ വീട്ടുതടങ്കൽ നീട്ടാൻ കോടതി തയാറായിട്ടില്ല.

സഇൗദി​​​െൻറ  കൂട്ടുപ്രതികളായ അബ്​ദുല്ല ഉബൈസ്​, മാലിക്​ സഫർ ഇഖ്​ബാൽ, അബ്​ദുൽ റഹ്​മാൻ ആബിദ്​, ക്വാസി കാസിഫ്​ ഹുസൈൻ എന്നിവരുടെ വീട്ടുതടങ്കലാണ്​ കോടതി നീട്ടാതിരുന്നത്​. ഒക്​ടോബർ 24ന്​ നിലവിലെ വീട്ടുതടങ്കൽ തീരു​േമ്പാൾ ഇ​വർക്ക്​ മോചിതരാവാം. സഇൗദി​​​െൻറയും നാല്​ കൂട്ട്​ പ്രതികളുടെയും വീട്ടുതടങ്കൽ ആറ്​ മാസത്തേക്ക്​ നീട്ടണമെന്നായിരുന്നു പഞ്ചാബ്​ പ്രവിശ്യയിലെ അഭ്യന്തര മന്ത്രാലയത്തി​​​െൻറ ആവശ്യം. എന്നാൽ കോടതി ഇത്​ അംഗീകരിച്ചില്ല.

കർശന സുരക്ഷ സംവിധാനങ്ങളോടെയാണ്​ സഇൗദി​നെ കോടതിയിൽ ഹാജരാക്കിയത്​. അദ്ദേഹത്തി​​​െൻറ അനുയായികളും കോടതിയിലെത്തിയിരുന്നു. പാകിസ്​താനിലെ തീവ്രവാദ വിരുദ്ധ നിയമമനുസരിച്ചാണ്​ സഇൗദിനെയും കൂട്ടാളികളെയും വീട്ടുതടങ്കലിലാക്കിയത്​. അതേ സമയം, ഇവർക്കെതിരെ കുറ്റപ്പത്രം സമർപ്പിക്കാൻ വൈകിയതി​​​െൻറ പേരിലാണ്​ മറ്റ്​ പ്രതികളെ വിട്ടയക്കാൻ തീരുമാനിച്ചത്​. ​സഇൗദിനെതിരെ കുറ്റപ്പത്രം സമർപ്പിച്ചില്ലെങ്കിൽ ഇയാളെ വിട്ടയക്കേണ്ടി വരുമെന്ന്​ കോടതി നേരത്തെ സർക്കാറിന്​ മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - 26/11 Mastermind Hafiz Saeed's House Arrest Extended by 30 Days-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.