കാബൂൾ: കൺമുന്നിലിട്ട് മാതാപിതാക്കളെ താലിബാനികൾ വെടിവെച്ചുകൊല്ലുേമ്പാൾ നോക്കി നിൽക്കാൻ ഖമർ ഗുലിനായില്ല. ഉപ്പയുടെ തോക്കെടുത്ത് വീടിനുള്ളിൽ വെച്ചുതന്നെ മൂന്നു താലിബാനികളെയും അവൾ ഇല്ലാതാക്കി. സർക്കാറിനെ പിന്തുണച്ചുവെന്ന കാരണത്താലാണ് പെൺകുട്ടിയുടെ മാതാപിതാക്കളെ താലിബാൻ കൊലപ്പെടുത്തിയതെന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു.
അഫ്ഗാനിലെ ഗോർ പ്രവിശ്യയിലെ ഗരിവയിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം. 16കാരിയായ ഖമർ ഗുലിെൻറ വീട്ടിൽ പിതാവിനെ അന്വേഷിച്ച് എത്തിയതായിരുന്നു താലിബാൻ വാദികൾ. എന്നാൽ ആയുധധാരികളായ താലിബാനികളെ കണ്ടതോടെ പെൺകുട്ടി വാതിൽ തുറക്കാൻ തയ്യാറായില്ല.
എന്നാൽ വാതിർ തുറന്ന് അകത്തുകയറിയ താലിബാനികൾ ഖമർ ഗുലിെൻറ മാതാവിനെ തൽക്ഷണം വെടിവെച്ചു കൊല്ലുകയായിരുന്നു. വൈകാതെ ഗുലിെൻറ പിതാവിനെയും വെടിവെച്ചുകൊന്നു.
കൺമുന്നിൽ വെച്ച് മാതാപിതാക്കളെ ദാരുണമായി കൊലചെയ്യുന്നത് കണ്ട ഗുൽ പിതാവിെൻറ തോക്കെടുത്ത് വെടിവെച്ചുകൊല്ലുകയായിരുന്നു. 12 വയസ്സുകാരനായ സഹോദരൻ ഹബീബുല്ലയോടൊപ്പം ചേർന്ന് ഒരു മണിക്കൂറോളം നീണ്ട് പോരാട്ടത്തിനൊടുവിലാണ് താലിബാനികളെ വകവരുത്തിയതതെന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു.
ധാരാളം താലിബാനികൾ എത്തിച്ചേർന്നെങ്കിലും ഗ്രാമീണരും സർക്കാരിനെ പിന്തുണക്കുന്ന സായുധധാരികളും ചേർന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രവിശ്യയുടെ തലസ്ഥാന നഗരയിലേക്ക് ഇരുവരേയും മാറ്റി സുരക്ഷിതരാക്കിയെന്ന് അഫ്ഗാൻ ഒൗദ്യോഗിക പ്രതിനിധികൾ അറിയിച്ചു.
അഫ്ഗാൻ സർക്കാർ പെൺകുട്ടിക്ക് അഭിനന്ദനവുമായി രംഗത്തെത്തി. പ്രസിഡൻറ് അഷ്റഫ് ഘനി കുട്ടികളെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സംഭവത്തിനുപിന്നാലെ തലയിൽ തട്ടമിട്ട് തോക്കുപിടിച്ച ഖമർ ഗുലിെൻറ ചിത്രം സമൂഹമാധ്യമങ്ങളിൽ പറന്നുനടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.