കാബൂൾ: കനത്ത സുരക്ഷയിൽ അഫ്ഗാനിസ്താനിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ്. താലിബാെൻറ മറ്റു സായുധ വിഭാഗങ്ങളുടെയ ും ആക്രമണം തടയാൻ 70,000 സുരക്ഷ സൈനികരെയാണ് രാജ്യത്തുടനീളം വിന്യസിച്ചിട്ടുള്ളത്. പോളിങ് സ്റ്റേഷനുകളെ ലക്ഷ്യ ംവെച്ച് താലിബാൻ ആക്രമണം നടത്തുമെന്നത് മുൻകൂട്ടികണ്ടാണ് സുരക്ഷ ശക്തമാക്കിയത്. വോട്ടിങ് കേന്ദ്രത്തെ ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താലിബാനുമായുള്ള സമാധാന ചർച്ചകൾ റദ്ദായതോടെ രണ്ടുതവണ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. തെക്കൻ നഗരമായ കാന്തഹാറിൽ വോട്ടു ചെയ്യാൻ സ്ത്രീകളുടെ നീണ്ടനിരയുണ്ടായിരുന്നു.
മണിക്കൂറുകളോളം കാത്തുനിന്നാലും വോട്ടുചെയ്തിട്ടേ മടങ്ങൂവെന്നാണ് ജനങ്ങളുടെ പക്ഷം. രാജ്യത്തെ 96 ലക്ഷം വോട്ടർമാരിൽ 35 ശതമാനം സ്ത്രീകളാണ്. നിലവിലെ പ്രസിഡൻറ് അഷ്റഫ് ഗനിയും ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്ല അബ്ദുല്ലയുമാണ് പ്രധാന സ്ഥാനാർഥികൾ. 2014ൽ രൂപവത്കരിച്ച ഐക്യസർക്കാറിൽ അധികാരം പങ്കിട്ടുവരുകയായിരുന്നു ഇരുവരും. പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന 13 പേരിൽ ഗുൽബുദ്ദീൻ ഹിക്മത്യാരും ഉണ്ട്. രാജ്യത്തുടനീളം 4942 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടപടികൾക്കായി 26,000 നിരീക്ഷകരുമുണ്ട്. വോട്ടെടുപ്പിൽ പങ്കാളിയാവാൻ അഫ്ഗാനുമായുള്ള അതിർത്തി പാകിസ്താൻ തുറന്നുകൊടുത്തു.
നിലവിൽ 14,000 യു.എസ് സൈനികർ അഫ്ഗാനിസ്താനിലുണ്ട്. കൂടാതെ, പരിശീലനത്തിനായി ആയിരക്കണക്കിന് നാറ്റോ സൈനികരും. വിദേശസൈനികരെ പൂർണമായി രാജ്യത്തുനിന്ന് പിൻവലിച്ചാൽ സമാധാന കരാറിൽ ഒപ്പുവെക്കാമെന്നാണ് താലിബാൻ മുന്നോട്ടുവെച്ച നിർദേശം. എന്നാൽ, സൈനികരെ പിൻവലിച്ചാൽ താലിബാൻ ആക്രമണം ശക്തമാക്കുമെന്നാണ് സർക്കാറിെൻറ ഭയം. അഫ്ഗാൻ സർക്കാറുമായി നേരിട്ട് സമാധാന ചർച്ചകൾക്കും താലിബാൻ തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.