സ്വഹീഹുൽ ബുഖാരിയുടെ സമ്പൂർണ ഹദീസ് പരിഭാഷ ആദ്യമായി ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. തവസ്സുൽ യൂറോപ് ഡയറക്ടറും പ്രമുഖ എഴുത്തുകാരിയും മുസ്ലിം ചിന്തകയുമായ ഡോ. സബ്റീന ലീയുടെ നേതൃത്വത്തിൽ ഒരു വർഷം മുമ്പാണ് വിവർത്തനത്തിന് തുടക്കമിട്ടത്.
11 വാല്യങ്ങളുടെ വിവർത്തനം പൂർത്തിയാക്കി പ്രസിദ്ധീകരിച്ചുകഴിഞ്ഞു. 35 വാല്യങ്ങളിലായി 4000 പേജ് വരുന്ന ഗ്രന്ഥം അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. തവസ്സുൽ യൂറോപ്പാണ് ഗ്രന്ഥത്തിെൻറ പ്രസാധകർ. നടൻ ഇന്നസെൻറിെൻറ ‘കാൻസർ വാർഡിലെ ചിരി’, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ‘സ്ലോഗൻസ് ഓഫ് ദ സേജ്’ പുസ്തകം ഉൾപ്പെടെ ഇന്ത്യൻ ഭാഷയിലുള്ള അനേകം ഗ്രന്ഥങ്ങൾ സബ്റീന ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.