അസ്താന (കസാഖ്സ്താൻ): പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങും കസാഖ്സ്താനിലെ അസ്താനയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ച് ചർച്ച നടത്തിയെന്ന് മോദി ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങളും സാധ്യമായ മേഖലകളിൽ സഹകരിക്കണമെന്ന് ചർച്ചയിൽ മോദി പറഞ്ഞു. വാർത്താവിനിമയ ബന്ധം ശക്തിപ്പെടുത്തണം. തർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്നും മോദി നിർദേശിച്ചു. ഷാങ്ഹായ് കോഒാപറേഷൻ ഒാർഗനൈസേഷനിൽ (എസ്.സി.ഒ) സ്ഥിരാംഗത്വം നേടാൻ പിന്തുണച്ചതിന് ഇന്ത്യ ചൈനെയ നന്ദി അറിയിച്ചു. എസ്.സി.ഒ ഉച്ചകോടിയിൽ പെങ്കടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്താനയിലെത്തിയത്.സമീപകാലത്ത് ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അകൽച്ചയുടെ സാഹചര്യത്തിൽ ഇരുനേതാക്കളുടെയും കൂടിക്കാഴ്ചക്ക് പ്രാധാന്യമുണ്ട്.
മേയിൽ െബയ്ജിങ്ങിൽ നടന്ന 29 രാഷ്ട്രത്തലവന്മാർ പെങ്കടുത്ത ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി ചർച്ചയിൽനിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. പാക്അധീന കശ്മീരിൽ ഉൾപ്പെടുന്ന ഗിൽഗിത്തിലൂെട കടന്നുപോകുന്നതിനാലാണ് ഇടനാഴിക്കെതിരെ ഇന്ത്യ നിലപാട് സ്വീകരിച്ചത്. ജയ്ശെ മുഹമ്മദ് തലവൻ മസ്ഉൗദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് െഎക്യരാഷ്ട്രസഭയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചൈന ഇൗ നീക്കം തടയുകയായിരുന്നു.
ആണവദാതാക്കളുടെ കൂട്ടായ്മയായ എൻ.എസ്.ജിയിൽ അംഗത്വം നേടാനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണക്കില്ലെന്ന് ചൈന വീണ്ടും പ്രഖ്യാപിച്ചത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാക്കിയിരുന്നു. ഇൗ സംഭവങ്ങൾക്കുശേഷം ഇതാദ്യമാണ് ഇരുരാജ്യങ്ങളുടെയും തലവന്മാർ കാണുന്നത്.
#WATCH: Prime Minister Narendra Modi meets Chinese President Xi Jinping in Astana. pic.twitter.com/wQ8XnnVTfH
— ANI (@ANI_news) June 9, 2017
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.