കഴുത്തിൽ ടയർ കുടുങ്ങി ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന ഇന്തോനേഷ്യയിലെ മുതലയെ രക്ഷിക്കാൻ ആസ്ട്രേലിയയിൽനി ന്ന് മാറ്റ് റൈറ്റെത്തി. നാഷണൽ ജിയോഗ്രാഫിക്സ് ചാനലിൽ ‘മോൺസ്റ്റർ ക്രോക് റാങ്ക്ളർ’ എന്ന ഷോയുടെ അവതാ രകൻ മാറ്റ് റൈറ്റാണ് വമ്പൻ സന്നാഹങ്ങളുമായി മുതലയെ രക്ഷിക്കാൻ ഇന്തോനേഷ്യയിലെ പാലുവിലെത്തിയത്. ബൈക്കിൻെറ ടയർ വർഷങ്ങൾക്ക് മുമ്പ് കഴുത്തിൽ കുടുങ്ങിയതാണെങ്കിലും അടുത്തിടെ മുതല ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെടുന്നതിൻെറ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇന്തോനേഷ്യൻ അധികൃതർ ടയർ നീക്കംചെയ്യുന്നവർക്ക് വമ്പൻ ഇനാം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സാധാരണക്കാർ സാഹസത്തിന് മുതിരരുതെന്നും മുതല പിടുത്തക്കാരെയാണ് ക്ഷണിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ലോകത്ത് ലക്ഷക്കണക്കിന് പ്രേക്ഷരുള്ള മാറ്റ് റൈറ്റ് ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ കഴിഞ്ഞ ദിവസം സഹായികളുമായെത്തി. താറാവിനെ ഇരയാക്കിയ കെണി, ചൂണ്ട തുടങ്ങിയ സംവിധാനങ്ങളും മുതലയെ പിടികൂടാൻ തയാറാക്കിയിട്ടുണ്ട്. പിടികൂടിയ ശേഷം ടയർ നീക്കംചെയ്യാനാണ് പദ്ധതി.
ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷം പേർ പിന്തുടരുന്ന ഈ അവതാരകൻ റിഹേഴ്സൽ എന്ന നിലക്ക് കഴിഞ്ഞ ദിവസം ചെറിയ മുതലയെ പിടികൂടി. എന്നാൽ, ടയർ കുരുങ്ങിയ വലിയ മുതലയെ പിടികൂടൽ കനത്ത വെല്ലുവിളിയാണെന്നാണ് അദ്ദേഹം പറയുന്നത്. കാലാവസ്ഥയാണ് പ്രധാന തടസ്സം. കായലിൽ ധാരാളം ഭക്ഷണം മുതലക്ക് ലഭ്യമാവുന്നതിനാൽ വിശക്കുന്ന അവസ്ഥയിലായിരിക്കില്ലെന്നതാണ് മറ്റൊരു പ്രശ്നം. ഒന്നു രണ്ട് ദിവസംകൊണ്ട് പിടികൂടാൻ കഴിഞ്ഞില്ലെങ്കിലും പതുക്കെ ഞങ്ങൾ മുതലയെ പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു. ആസ്ട്രേലിയയിൽനിന്നുതന്നെയുള്ള മുതല പിടുത്തക്കാരൻ ക്രിസ് വിൽസൺ കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.