സിഡ്നി: വിലപിടിച്ച സ്വർണനാണയവുമായി ആസ്ട്രേലിയ. 24.8 ലക്ഷം ആസ്ട്രേലിയൻ ഡോളർ (ഏകദേശം 12 കോടി രൂപ) വിലവരുന്ന സ്വർണനാണയമാണ് ആസ്ട്രേലിയൻ മിൻറ് ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയിരിക്കുന്നത്.
രണ്ടു കിലോ തൂക്കമുള്ള നാണയത്തിെൻറ ഒരു വശത്ത് ആസ്ട്രേലിയയുടെ ചരിത്രം കാണിക്കുന്ന ദൃശ്യങ്ങളും മറുവശത്ത് രാജ്യത്തിെൻറ ഭൂപടവുമാണുള്ളത്. ഡിസ്കവറി എന്ന പേരും നാണയത്തിൽ കാണാം. ഏറെ വിലപിടിപ്പുള്ള രണ്ടു പിങ്ക് ഡയമണ്ടുകൾ അലങ്കാരമേകുന്നതാണ് നാണയത്തിെൻറ പ്രധാന ആകർഷണം. ആസ്ട്രേലിയയിലെ പശ്ചിമ കിംബർലിയിലെ ആർഗയ്ൽ മൈനിൽനിന്നുള്ള 1.02 എമറാൾഡ് കട്ട് പിങ്ക് ഡയമണ്ടുകളാണ് നാണയത്തിൽ ഉപയോഗിച്ചിരിക്കുന്നത്. വെളുത്ത ഡയമണ്ടുകളെക്കാൾ 50 മടങ്ങ് വിലയുള്ളവയാണ് പിങ്ക് ഡയമണ്ടുകൾ.
ആഡംബര നാണയങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ആവശ്യക്കാർ കൂടിയതിനെ തുടർന്നാണ് ഇത്തരമൊരു നാണയം ഇറക്കുന്നതിന് പ്രേരകമായതെന്ന് പെർത്ത് മിൻറ് ചീഫ് എക്സിക്യൂട്ടിവ് റിച്ചാർഡ് ഹയെസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.