‘ആ മയ്യിത്തുകൾ കടലിലേക്ക് എറിയുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു​’

‘കരുതിയിരുന്ന ഭക്ഷണവും വെള്ളവും മരുന്നുമൊ​െക തീർന്നുപോയി. അഞ്ഞൂറോളം പേർ തിങ്ങിക്കൂടിനിന്നിരുന്ന ആ ബേ ാട്ടിനു മുകളിൽ വിശപ്പും ചൂടും കാരണം ആളുകൾ മരിച്ചുവീഴാൻ തുടങ്ങി. ഓരോ മയ്യിത്തും മുന്നിൽവെച്ച്​ ഞങ്ങൾ മരണാനന് തര പ്രാർഥന നടത്തും. പിന്നെ അവ കടലിലേക്ക്​ എറിയും. അതല്ലാതെ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല ഞങ്ങൾക്ക്​’- ന െഞ്ചുതകർക്കുന്ന ദൃശ്യങ്ങൾ വീണ്ടും മനസ്സിൽ തെളിയു​േമ്പാൾ അൻവാറുൽ ഇസ്​ലാമി​​​െൻറ കണ്ണുനിറയുന്നു.

കോവിഡ് ​ 19 ലോകത്ത്​ പടർന്നുപിടിക്കു​േമ്പാൾ ഒരു ജനത അതിജീവനത്തി​​​െൻറ തുരുത്തുകൾ തേടി നടത്തിയ യാത്രക്കിടെയാണ്​ ഈ ദു രന്തകാഴ്​ചകൾ​. ഒരു മത്സ്യബന്ധനബോട്ടിൽ പ്രതീക്ഷകളുടെ ​തീര​േത്തക്ക്​ തുഴയെറിഞ്ഞ രോഹിങ്ക്യൻ അഭയാർഥികൾ ഈയാംപ ാറ്റകളെപ്പോലെ മരിച്ചുവീണ കാഴ്​ചകളാണ്​ ബോട്ടിലെ യാത്രക്കാരനായിരുന്ന അൻവാറ​ുൽ പറയുന്നത്​. ലോകത്ത്​ ഏറ്റവും പീഡനം അനുഭവിക്കുന്ന ജനതയെന്ന്​ ഐക്യരാഷ്​ട്രസഭ അടയാളപ്പെടുത്തുന്ന​ രോഹിങ്ക്യൻ അഭയാർഥികളാണ്​ ഈ മഹാമാരിക്കാലത്ത്​ ഈ കണ്ണീർചിത്രങ്ങളാൽ വീണ്ടും ലോകത്തി​​​െൻറ നൊമ്പരമാവുന്നത്​.

രോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ട്​ കടലിൽ കുടുങ്ങിക്കിടക്കുന്നു

*********

അതീവ ദൈന്യതയാർന്ന കാഴ്​ചയായിരുന്നു അത്​. പിഞ്ചുകുഞ്ഞുങ്ങളും സ്​ത്രീകളുമടക്കമുള്ള ഒരുകൂട്ടം മനുഷ്യർ ഒരുപാടുനാളായി ഭക്ഷണമൊന്നും കഴിക്കാതെ മെലിഞ്ഞുണങ്ങി മൃതപ്രായരായിരിക്കുന്നു. കൂട്ടത്തിലെ മുപ്പതോളം മനുഷ്യർ ഭക്ഷണം കിട്ടാതെ തങ്ങളുടെ കൺമുന്നിൽ മരണത്തിന്​ കീഴടങ്ങിയതി​​​െൻറ നടുക്കുന്ന ഓർമകളിൽ അവർ വിറങ്ങലിച്ചിരിക്കുന്നു. പട്ടിണിയാൽ മരണമുനമ്പിലെത്തിയ അവർക്ക്​ അടിയന്തര ചികിത്സ കിട്ടിയില്ലെങ്കിൽ ജീവൻ അപകടത്തിലാണെന്ന്​ ലോകത്തോട്​ പറഞ്ഞത്​ യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗു​ട്ടെറെസി​​​െൻറ വക്​താവ്​ സ്​റ്റെഫാൻ ദുജാറിക്​ ആണ്​.

മ്യാന്മർ അതിർത്തിയോടു ചേർന്ന ബംഗ്ലാദേശിലെ കോക്​സ്​ ബസാറിലുള്ള അഭയാർഥി ക്യാമ്പിൽനിന്ന്​ ഫെബ്രുവരി പകുതിയോടെയാണ്​ അഞ്ഞൂറോളം പേരടങ്ങുന്ന സംഘം യാ​ത്ര പുറപ്പെട്ടത്​. പരിമിതമായ, ഇടുങ്ങിയ സാഹചര്യങ്ങളിൽനിന്നൊരു മോചനം തേടുകയായിരുന്നു അവർ. മലേഷ്യയിൽ ആശ്വാസതീരം തേടിയായിരുന്നു​ ആ പഴകിയ മീൻപിടുത്ത ബോട്ടി​​​െൻറ യാത്ര. കുട്ടികളും സ്ത്രീകളുമായിരുന്നു യാത്രക്കാരിലേറെയും. നിന്നുതിരിയാൻപോലും ഇടമില്ലാത്ത രീതിയിലായിരുന്നു ആ അഭയാർഥി സഞ്ചാരം. മൂന്നുതവണ അവർ മലേഷ്യയിലെത്തി. എന്നാൽ, ആ അനധികൃത ബോട്ടിനെയും യാത്രക്കാരെയും തീരത്തടുക്കാൻ അവർ സമ്മതിച്ചില്ല. കോവിഡ്​ ഭീതി ആക്കം കൂട്ടിയപ്പോൾ അനുകമ്പയുടെ ഒരു തുറമുഖവും അവർക്കുനേ​െര തുറക്കപ്പെട്ടില്ല. തായ്​ലൻഡി​​​െൻറ തീ​രത്തെത്തി കരഞ്ഞപേക്ഷിച്ചെങ്കിലും മലേഷ്യയെപ്പോലെ അവരും നിഷ്​കരുണം ആട്ടിപ്പായിച്ചു.

ബോട്ടിൽ കരുതിയ ഭക്ഷണവും വെള്ളവും ഇതിനിടക്ക്​ പൂർണമായും തീർന്നതോടെ ഇവർ പട്ടിണിയിലായി. തിരികെപ്പോകാൻപോലും കഴിയാതെ ഇവ​െരാ​െക്കയും ഉൾ​ക്കടലിൽ കുടുങ്ങി. വിശപ്പും കടുത്ത ചൂടും തളർത്തിയതോടെ കൊച്ചുകുഞ്ഞുങ്ങളും വൃദ്ധരും രോഗികളുമടക്ക മുപ്പതോളം പേരെ മരണം കീഴടക്കുകയായിരുന്നു. ഇന്ധനവും തീർന്ന്​​ നടുക്കടലിൽ കുടുങ്ങിയ ബോട്ടിൽ മരണം മുന്നിൽകണ്ട​ ശേഷിക്കുന്നവർക്ക്​ അടുക്കലേക്ക്​ ഒടുവിൽ ദയ തോന്നി കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നാവികസേന​ എത്തുകയായിരുന്നു​. വിശന്നുതളർന്ന്​ എല്ലൊട്ടി, പ്രാണനുവേണ്ടി യാചിക്കുന്ന നാനൂറോളം മനുഷ്യരെ അവർ കരക്കെത്തിച്ചു. തുടർന്നാണ്​ ഇവരുടെ ദുരിത യാത്ര പുറംലോകമറിഞ്ഞത്​.

Tags:    
News Summary - Bangladesh rescues hundreds of Rohingya drifting at sea for nearly two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.