ലാഹോർ: ജമാത് ഉദ് ദവ, ലശ്കർ ഇ ത്വയിബ തുടങ്ങിയ സംഘടനാ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പാകിസ്താൻ പിൻവലിച്ചെന്ന് റിപ്പോർട്ട്. ജമാത് ഉദ് ദവ തലവൻ ഹാഫീസ് സഈദിെൻറ അക്കൗണ്ട് നിരോധനവും പാകിസ്താൻ നീക്കിയിട്ടുണ്ടെന്നാണ് സൂചന. യു.എൻ സുരക്ഷാസമിതിയുടെ അനുമതിയോടെയാണ് നടപടിയെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അബ്ദുൽ സലാം ഭുട്ടവി, ഹാജി എം അഷ്റവ്, യാഹ്യ മുജാഹിദ്, സഫർ ഇഖ്ബാൽ തുടങ്ങിയവരുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയും പാകിസ്താൻ പിൻവലിച്ചു. ഇവർക്കെതിരെ പഞ്ചാബ് തീവ്രവാദ പ്രതിരോധ ഡിപ്പാർട്ട്മെൻറാണ് കേസെടുത്തിരുന്നത്. ജമാത് ഉദ് ദവ നേതാക്കളാണ് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ യു.എന്നിനെ സമീപിച്ചത്.
നേതാക്കളെല്ലാം അവരുടെ വരുമാനത്തിെൻറ സ്രോതസ് പാകിസ്താൻ സർക്കാറിനെ ബോധ്യപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ യു.എന്നിന് പാകിസ്താൻ കൈമാറുകയായിരുന്നു. ഇതോടെയാണ് നിരോധനം നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.