ഓക്ലൻഡ്: ലോകം കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ഇനിയും മോചിതരായിട്ടില്ല. പക്ഷേ ന്യൂസിലാൻഡിൽ ജനജീവിതം സാധാരണഗതിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവുകളെ കീഴടക്കിയിരുന്ന വിദ്യാർഥി പ്രതിഷേധങ്ങളും രാത്രികളെ ചുവപ്പിച്ച സമരങ്ങളും കോവിഡിെൻറ വരവോടെ ഇന്ത്യയിൽ നിന്നും മാഞ്ഞെങ്കിലും ന്യൂസിലാൻഡിൽ വീണ്ടും പ്രതിഷേധങ്ങളുയരുകയാണ്. മലയാളികൾ ഉൾപ്പടെയുള്ള ഒരു പറ്റം ഇന്ത്യക്കാരാണ് ന്യൂസിലാൻഡ് തലസ്ഥാനമായ വെല്ലിങ്ടണിലും ഓക്ലാൻഡിലും പ്രതിഷേധവുമായി ഒത്തുകൂടിയത്. മോദി സർക്കാരിെൻറ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ പ്ലക്കാർഡുകളേന്തിയും മുദ്രാവാക്യങ്ങൾ ഉയർത്തിയുമാണ് ആൾകൂട്ടം ഒത്തുേചർന്നത്.
രാജ്യം കോവിഡ് മുക്തമായതോടെയാണ് പ്രതിഷേധ സമരങ്ങൾക്ക് അനുമതി ലഭിച്ചത്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കൈകൊണ്ട നിയമ നടപടികൾ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.