ബെയ്ജിങ്: ജനിച്ച് 30 മണിക്കൂർ മാത്രം പ്രായമായ പിഞ്ചുകുഞ്ഞിന് ചൈനയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ച ൈനീസ് സർക്കാർ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. കൊറോണ വൈറസ് ബാധ ചൈനയിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പിഞ്ചുകുഞ്ഞിന് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
പ്രസവത്തിന് മുമ്പ് കുഞ്ഞിൻെറ അമ്മക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഗർഭകാലത്തോ, ജനനസമയത്തോ, ജനിച്ചയുടനെയോ ആവാം കുഞ്ഞിനെ വൈറസ് ബാധിച്ചതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ, കൊറോണ ബാധിതയായ മറ്റൊരു സ്ത്രീ പ്രസവിച്ച കുഞ്ഞിനെ വൈറസ് ബാധിച്ചിരുന്നില്ലെന്ന് കഴിഞ്ഞാഴ്ച ചൈനയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.