ദെയ്ഗു: കോവിഡ് -19 (കൊറോണ) രോഗം ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും പടർന്നു പിടിക്കുന്നു. ചൈനക്ക് പ ുറത്ത് 26 രാജ്യങ്ങളിലേക്കാണ് കോവിഡ് 19 പടർന്നു പിടിച്ചത്. ദക്ഷിണ കൊറിയയിൽ രണ്ട് പേർ കൂടി മരിച്ചു. നേരത്തേ ര ണ്ട് പേർ മരിച്ചിരുന്നു.
123 പേർക്ക് കൂടി ദക്ഷിണ കൊറിയയിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 556 ആയി. ദെയ്ഗു പ്രവിശ്യയിലാണ് രോഗം അതിവേഗം പടരുന്നത്.
ഇറാനിൽ കോവിഡ് -19 സ്ഥിരീകരിച്ച ആറാമത്തെയാളും മരിച്ചു. ഇറാനിലെ സ്കൂളുകളും സാംസ്കാരിക കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്.
ഇറ്റലിയിൽ രോഗഭീതിയാൽ നഗരത്തിലേക്ക് കടക്കുന്നതിന് ജനങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തി. 70ലേറെ പ്രായമുള്ള പുരുഷനും സ്ത്രീയും ഇറ്റലിയിൽ മരിച്ചിട്ടുണ്ട്. 77 പേർക്കാണ് ഇറ്റലിയിൽ ഇതുവരെ രോഗം ബാധിച്ചത്.
അതേസമയം, കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിൽ കഴിഞ്ഞ ദിവസം 97 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 2,442 ആയി. ഞായറാഴ്ച 648 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 76,936 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.