ഒമ്പത് ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി; ലോകത്തെ ഞെട്ടിച്ച് ചൈന

ബെയ്ജിങ്: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനായി ചൈന ഒമ്പത് ദിവസത്തെ പ്രയത്നം കൊണ്ട് നിർമിച്ചത് 1000 കിടക്കകളുള് ള കൂറ്റൻ ആശുപത്രി. കൊറോണയുടെ പ്രഭവകേന്ദ്രമായി കരുതുന്ന വുഹാനിലാണ് ഹുവോഷെൻഷാൻ എന്ന ആശുപത്രി റെക്കോർഡ് വേഗത്തി ൽ നിർമിച്ചത്. ഞായറാഴ്ചയോടെ നിർമാണം പൂർത്തിയാക്കിയ ആശുപത്രി ഇന്ന് മുതൽ പ്രവർത്തിച്ചുതുടങ്ങും.

കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്നതിനാൽ മറ്റ് രോഗികളുടെ കൂടെ കൊറോണ ബാധിതരെ ചികിത്സിക്കുന്നത് വെല്ലുവിളിയാണ്. തുടർന്നാ ണ്, കൊറോണ ബാധിതർക്ക് മാത്രമായി പ്രത്യേക ആശുപത്രി നിർമിക്കാൻ ചൈനീസ് ഭരണകൂടം തീരുമാനിച്ചത്.

25,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആശുപത്രിയുടെ നിർമാണം ജനുവരി 23നാണ് ആരംഭിച്ചത്. 1000 കിടക്കകളും 1400 ജീവനക്കാരും ആശുപത്രിയിലുണ്ടാകും.

ജനുവരി 23നാണ് ആശുപത്രി നിർമാണം തുടങ്ങിയത്. അന്നുവരെ 26 പേരായിരുന്നു ചൈനയിൽ കൊറോണ ബാധയെ തുടർന്ന് മരിച്ചത്. ആശുപത്രി പ്രവർത്തനം തുടങ്ങുമ്പോഴേക്കും മരണസംഖ്യ 361 ആയി ഉയർന്നുകഴിഞ്ഞു.

1600 കിടക്കകളുള്ള മറ്റൊരു ആശുപത്രി കൂടി അടിയന്തരമായി നിർമിക്കുകയാണ് ചൈന. ലെയ്ഷെൻഷാൻ എന്ന് പേരിട്ട ഈ ആശുപത്രി ബുധനാഴ്ചയോടെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.

Tags:    
News Summary - China just completed work on the emergency hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.