മാലദ്വീപിലെ ഇന്ത്യൻ ഇടപെടലിനെ എതിർത്ത്​ ചൈന

മാ​​ലെ: മാ​ല​ദ്വീ​പ്​ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​യെ അ​നു​കൂ​ലി​ച്ചും ചൈ​ന​യെ പി​ന്ത​ള്ളി​യും മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദ്. സൈ​നി​ക ഇ​ട​പെ​ട​ലി​ലൂ​ടെ ഇ​ന്ത്യ പ്ര​ശ്​​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ, പ്ര​ശ്​​നം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സൈ​നി​ക ഇ​ട​പെ​ട​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​മെ​ന്നു​മാ​യി​രു​ന്നു ചൈ​ന​യു​ടെ പ്ര​തി​ക​ര​ണം. ദ്വീപ്​രാഷ്​​ട്രത്തി​​​െൻറ ആഭ്യന്തരപ്രശ്​നമാണിത്​. മറ്റൊരു രാജ്യത്തി​​​െൻറ പ്രശ്​നത്തിൽ ഇടപെടില്ലെന്നും ചൈന വ്യക്തമാക്കി. ​യമീ​ൻ സ​ർ​ക്കാ​റി​​​െൻറ സ​ഖ്യ​രാ​ജ്യ​മാ​ണ്​ ചൈ​ന. ഇന്ത്യക്കാർക്കു കൂടുതൽ ആഭിമുഖ്യം നശീദിനോടാണ്​. 

എന്നാൽ ചൈ​ന​യെ എ​തി​ർ​ത്ത ന​ശീ​ദ്​ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​ത്ര​മേ ഇ​പ്പോ​ഴ​ത്തെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും വ്യ​ക്ത​മാ​ക്കി. മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഗ​യൂ​മി​നെ​യും ജ​ഡ്​​ജി​മാ​രെ​യും മോ​ചി​പ്പി​ക്കാ​ൻ​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​​​െൻറ ഇ​ട​പെ​ട​ൽ കൂ​ടി​യേ തീ​രൂ. ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ൽ മാ​ല​ദ്വീ​പ്​ ക്രി​യാ​ത്​​മ​ക​മാ​യാ​ണ്​ കാ​ണു​ന്ന​ത്. അ​വ​ർ വ​ന്ന്​ പ്ര​ശ്​​നം പ​രി​ഹ​രി​ച്ചു തി​രി​ച്ചു​പോ​കും. സ​ഹാ​യി​ക്കാ​നാ​ണ്​ അ​വ​ർ വ​രു​ന്ന​തെ​ന്നും രാ​ജ്യം കൈ​യേ​റാ​ന​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 1988ലും ​അ​ന്ന​ത്തെ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന അ​ബ്​​ദു​ൽ ഗ​യൂ​മും അ​ട്ടി​മ​റി​ശ്ര​മം ചെ​റു​ക്കാ​ൻ ഇ​ന്ത്യ​യു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇന്ത്യ സഹായിക്കുകയും ചെയ്​തു.

മേ​ഖ​ല​യി​ൽ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ചൈ​ന​യു​ടെ ശ്ര​മം ത​ട​യാ​നും ഇ​ന്ത്യ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ന​ശീ​ദി​​​െൻറ സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​ക്ക്​ ഇ​ന്ത്യ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. മാ​ല​ദ്വീ​പ്​ പ്ര​തി​സ​ന്ധി ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ക്കു​മെ​ന്നും നി​രീ​ക്ഷ​ണ​മു​ണ്ട്. 25000ത്തോളം ഇന്ത്യക്കാർ മാലദ്വീപിലുണ്ട്​. വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം എന്നീ രംഗങ്ങളിലും ഇന്ത്യയുടെ ആകർഷക കേന്ദ്രമാണിത്​. 1965ൽ സ്വതന്ത്രമായപ്പോൾ മാലദ്വീപിനെ ആദ്യം അംഗീകരിച്ചത്​ ഇന്ത്യയാണ്​. എന്നാൽ  മാ​ല​ദ്വീ​പി​ലെ സാ​മ്പ​ത്തി​ക​രം​ഗ​ത്ത്​ ഇ​ന്ത്യ​യെ​ക്കാ​ൾ കൂ​ടു​ത​ൽ സ്വാ​ധീ​നം ചൈ​ന​ക്കാ​ണ്. 2017ൽ ​മൂ​ന്നു​ല​ക്ഷം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യാ​ണ്​ ചൈ​ന അ​വി​ടേ​ക്ക്​ അ​യ​ച്ച​ത്.  ഇത്​ കുറച്ചൊന്നുമല്ല നമ്മുടെ രാജ്യത്തെ അസ്വസ്​ഥമാക്കുന്നത്​. 

പ്ര​തി​സ​ന്ധി 
വ​ഴി​ത്തി​രി​വി​ലേ​ക്ക് 

മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദ്​ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു രാ​ഷ്​​ട്രീ​യ​ത്ത​ട​വു​കാ​രെ വി​ട്ട​യ​ക്കാ​നു​ള്ള വി​ധി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കിയതോടെ പ്രതിസന്ധി വഴിത്തിരിവിലെത്തിയിരുന്നു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​ൻ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കു​ക​യും സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​നെ​യും ജ​ഡ്​​ജി​യെ​യും സൈ​ന്യം അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മാ​ല​ദ്വീ​പ്​ ഉ​ന്ന​ത​കോ​ട​തി​യി​ലെ മൂ​ന്നം​ഗ ജ​ഡ്​​ജി​മാ​രു​ടെ പാ​ന​ൽ വി​ധി​പ്ര​ഖ്യാ​പ​നം പി​ൻ​വ​ലി​ച്ച​ത്. സു​പ്രീം​കോ​ട​തി ഇ​പ്പോ​ഴും സൈ​ന്യ​ത്തി​​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ബ്​​ദു​ല്ല സ​ഇൗ​ദി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഇ​രു​വ​രും സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി യ​മീ​ൻ ആ​രോ​പി​ച്ചി​രു​ന്നു. ച​രി​ത്ര വി​ധി പു​റ​പ്പെ​ടു​വി​ച്ച ഏ​ഴം​ഗ ബെ​ഞ്ചി​ലെ ജ​ഡ്​​ജി​മാ​ർ​ത​ന്നെ​യാ​ണ്​ അ​ത്​ അ​സാ​ധു​വാ​ക്കി​യ​തും. സ​ർ​ക്കാ​റി​നെ ഞെ​ട്ടി​ച്ച്​ യ​മീ​​​െൻറ ശ​ത്രു​ചേ​രി​യി​ലു​ള്ള ഒ​മ്പ​തു രാ​ഷ്​​ട്രീ​യ​ത്ത​ട​വു​കാ​രെ വി​ട്ട​യ​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന്​ ഇൗ​മാ​സം ഒ​ന്നി​നാ​ണ്​​ മാ​ല​ദ്വീ​പി​ൽ രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്. വി​ധി ന​ട​പ്പാ​ക്കാ​ൻ യ​മീ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റാ​യി​ല്ല. 
പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ത്യ ഇ​ട​പെ​ട​ണ​മെ​ന്നും യ​മീ​നും അ​നു​യാ​യി​ക​ൾ​ക്കു​മെ​തി​രെ യു.​എ​സ്​ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ചു​മ​ത്ത​ണ​മെ​ന്നും ബ്രി​ട്ട​നി​ൽ ക​ഴി​യു​ന്ന ന​ശീ​ദ്​ ക​ഴി​ഞ്ഞ ദി​വ​സം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യെ ജ​യി​ലി​ൽ പ​ട്ടി​ണി​ക്കി​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. യു.​എ​ന്നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ബ്രി​ട്ട​ൻ, ജ​ർ​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളും അ​ടി​യ​ന്ത​രാ​വ​സ്​​ഥ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ യ​മീ​നോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തിരുന്നു. 

Tags:    
News Summary - China opposed any military intervention in the Maldives- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.